പ്രകൃതി നിര്‍ദ്ധാരണത്തെ ക്കുറിച്ച് വളരെ ആധികാരികം എന്ന നിലയില്‍ അദ്ദേഹം അവിടെ പറഞ്ഞ കാര്യങ്ങളെ ചോദ്യം ചെയ്ത എന്നെ വ്യക്തിപരമായി അവഹേളിക്കുകയാണ് രവിചന്ദ്രന്‍ അവസാനം ചെയ്തത്. അവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു യുക്തിവാദികള്‍ ആകട്ടെ, രവിചന്ദ്രന്‍റെ പരിണാമവാദതിലുള്ള അറിവ് ഞാന്‍ ചോദ്യം ചെയ്യുക എന്നുള്ളത് വലിയ അപരാധമായിട്ടാണ് കണ്ടത്. രവിചന്ദ്രന്‍ പറഞ്ഞത് തെറ്റാണ് എന്ന് പറയാന്‍ ഞാനാരാണ് എന്ന രീതിയില്‍ ആണ് അവിടെയുള്ളവര്‍ പ്രതികരിച്ചത്. ശാസ്ത്ര ബോധം ഉള്ളവര്‍ എന്ന് അവകാശപ്പെടുന്നവരുടെ അവസ്ഥയാണ് ഇത്!.
ഏതായിരുന്നാലും, രവിചന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്താന്‍ അദ്ദേഹമോ അവിടെയുണ്ടായിരുന്ന മറ്റു പരിണാമവാദികളോ തയ്യാറാവാത്തതിനാലും, ആ വിഷയത്തില്‍ ഞാന്‍ പറഞ്ഞത് അബദ്ധമാണ് എന്ന് പിന്നീടും അവിടെയുള്ളവര്‍ പറയുന്നതിനാലും ആ ചര്‍ച്ച അതെ പോലെ ഞാന്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു. ശാസ്ത്രബോധവും യുക്തിബോധവും ധൈഷണിക സത്യസന്തതയും ഉള്ളവര്‍ക്ക് ഈ വിഷയത്തില്‍ സ്വന്തം അഭിപ്രായം പറയാം.
പ്രകൃതി നിര്‍ദ്ധാരണം വഴിയാണോ പര്‍വതങ്ങള്‍ ഉണ്ടാകുന്നത് ?
രവിചന്ദ്രന്:
അപ്പൊ ഈ നാച്ചുറല്‍ സെലെക്ഷന്‍ എന്നത് random process ആണോ അതോ nonrandom പ്രോസ്സസ് ആണോ ?
(2) Non random selection of random variations-അപ്പോള്‍ രണ്ടുമില്ലേ? തുടക്കവും ഒടുക്കവും പ്രധാനമല്ലേ
(3) നാച്ചുറല്‍ സെലക്ഷന്‍ തീര്‍ച്ചയായും ഒരു നാച്ചുറല്‍ പ്രോസസ്സ് ആണ്. അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു.. (4) ജീവനുണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണെന്ന് ഡാര്‍വിന് ചിന്തിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അദ്ദേഹം ജൈവോത്പത്തിയെക്കുറിച്ച് 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' നടത്തിയ ലഘുപരാമര്‍ശം(ഊഷ്മളമായ ചെറു കുളത്തില്‍....എന്നു തുടങ്ങുന്ന ഭാഗമാണ് ഞാനുദ്ദേശിച്ചത്്) സത്യത്തില്‍ അതുതന്നെയാണ് ദ്യോതിപ്പിക്കുന്നത്. (5) നാച്ചുറല്‍ സെലക്ഷനല്ലാതെ മറ്റെന്തെങ്കിലും ഈ പ്രപഞ്ചത്തില്‍ നടക്കുന്നുണ്ടോ? : എനിക്കറിയില്ല. ഇല്ലെന്നാണ് എന്റെ നിലവിലുള്ള ധാരണ.
“ചോദിച്ചതുകൊണ്ട് അറിയാവുന്നത് വീണ്ടും പറയുന്നു. കൃത്രിമനിര്‍ധാരണത്തില്‍ നിര്‍ധാരണം സംഭവിക്കുന്നുണ്ട്”
വളരെ നല്ലത്. കൃത്രിമ നിര്‍ദ്ധാരണത്തില്‍ നിര്‍ധാരണം നടക്കുന്നു എന്ന് സമ്മദിച്ചതിന് നന്ദി. ഇനി മനസിലാക്കുക പ്രകൃതി നിര്‍ദ്ധാരണത്തിലും അതെ പോലെയുള്ള സെലക്ഷന്‍ നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്‍ പ്രകൃതി നിര്‍ദ്ധാരണം വിശദീകരിക്കാന്‍ വേണ്ടി ആദ്യം പരിചയപ്പെടുത്തുന്നത് കൃത്രിമ നിര്‍ദ്ധാരണം ആണ്. ഡാര്‍വിന്‍ വിശദമായി തെന്നെ അത് ചെയ്യുന്നുണ്ട്. എന്നിട്ട് പ്രകൃതി നിര്‍ദ്ധാരണം വിശദീകരിക്കാന്‍ കൃത്രിമ നിര്‍ധാണവും ആയി താരത്യം ചെയ്യുകയാണ് അദ്ദേഹത്തിന്‍റെ കൃതിയില്‍. ആ പുസ്തകം വായിച്ചയാള്‍ പ്രകൃതി നിര്‍ദ്ധാരണത്തില്‍ നിര്‍ദ്ധാരണം ഇല്ല എന്നൊക്കെ പറയാന്‍ സാധ്യത കുറവാണ്.
ഡാര്‍വിന്‍ പറഞ്ഞത് തെന്നെ അല്പം ദീര്‍ഘമായി ഉദ്ധരിക്കാം. ഇത് ശ്രദ്ധാപൂര്‍വം വായിച്ചതിനു ശേഷം തീരുമാനിക്കുക നാച്ചുറല്‍ സെലെക്ഷനില്‍ സെലക്ഷന്‍ ഉണ്ടോ എന്ന്.
അതെ പോലെത്തെന്നെ domestication ന്‍ ഒരു തരാം നാച്ചുറല്‍ സെലെക്ഷന്‍ ആയി ഒരുവിഭാഗം പരിണാമ ശാസ്ത്രഞ്ജര്‍ കരുതുന്ന വിവരം രവിചന്ദ്രന്‍ സാറിനരിയാമോ?
“(2) Non random selection of random variations-അപ്പോള്‍ രണ്ടുമില്ലേ? തുടക്കവും ഒടുക്കവും പ്രധാനമല്ലേ”
എന്റെ ചോദ്യം നാച്ചുറല്‍ സെലെക്ഷന്‍ random process ആണോ അതോ non random പ്രൊസെസ്സ് ആണോ എന്നതായിരുന്നു. അതിന് നേര്‍ക്ക് നേരെ ഉത്തരം പറയാന്‍ കഴിയില്ലേ സാറിന്???
ആണ് എന്നോ അല്ല എന്നോ ഉത്തരം പറയാന്‍ പെറ്റുന്ന, പരിണാമത്തെ ക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍തികള്‍ക്ക് വരെ ചാടി എണീറ്റ് ഉത്തരം പറയാവുന്ന പറ്റുന്ന വിധം ലളിതവും നേര്‍ക്ക് നേരെയുള്ളതും ആണ് ചോദ്യം, എന്നിട്ടും എന്തെ സാറ് തിരിഞ്ഞു കളിക്കുന്നു?
“ നാച്ചുറല്‍ സെലക്ഷന്‍ തീര്‍ച്ചയായും ഒരു നാച്ചുറല്‍ പ്രോസസ്സ് ആണ്. അക്കാര്യത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു..”
സോറി. എന്റെ ചോദ്യം അതായിരുന്നില്ല. നാച്ചുറല്‍ സെലക്ഷനും നാച്ചുറല്‍ പ്രോസസും ഒന്നാണോ അവതമ്മില്‍ എന്തെങ്കിലും വിത്യാസമുണ്ടോ എന്നതായിരുന്നു എന്‍റെ ചോദ്യം. ആ ചോദ്യത്തിന് താങ്കള്‍ തന്ന ഉത്തരം എന്നെ അത്ഭുതപ്പെടുത്തുന്നു, നാച്ചുറല്‍ സെലക്ഷന്‍ നാച്ചുറല്‍ പ്രോസ്സസ് ആണ് ഓക്കേ, പക്ഷെ എല്ലാ നാച്ചുറല്‍ പ്രോസസ്സും നാച്ചുറല്‍ സെലെക്ഷന്‍ ആണോ ഇതായിരുന്നു ചോദ്യം. ചോദ്യം ഇപ്പൊള്‍ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
“(4) ജീവനുണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണെന്ന് ഡാര്‍വിന് ചിന്തിച്ചിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അദ്ദേഹം ജൈവോത്പത്തിയെക്കുറിച്ച് 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' നടത്തിയ ലഘുപരാമര്‍ശം(ഊഷ്മളമായ ചെറു കുളത്തില്‍....എന്നു തുടങ്ങുന്ന ഭാഗമാണ് ഞാനുദ്ദേശിച്ചത്്) സത്യത്തില്‍ അതുതന്നെയാണ് ദ്യോതിപ്പിക്കുന്നത്”
ഒന്നാമതായി ഒറിജിന്‍ ഓഫ് സ്പീഷീസ് താങ്കള്‍ വായിച്ചിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. കാരണം ഡാര്‍വിന്‍ 'ഒറിജിന്‍ ഓഫ് സ്പീഷിസില്‍' അങ്ങിനെ ലഘുവായതോ ദീര്‍ഘമായതോ ആയ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ഒറിജിന്‍ ഓഫ് സ്പീഷിസില്‍ ജീവന്റെ ഉത്പത്തി കടന്നു വരുന്നില്ല.
രണ്ടാമതായി ഡാര്‍വിന്‍ മറ്റൊരിടത്ത് പറഞ്ഞ "ആ ചെറിയ കുളത്തില്‍" എന്നുള്ളതില്‍ നാച്ചുറല്‍ സെലക്ഷന്‍ എന്നത് ഡാര്‍വിന്‍ ഉദ്ദേശിച്ചിട്ടേയില്ല.
താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ക്കൊണ്ട് തെന്നെ പറയെട്ടെ, ഡാര്‍വിന്‍ ജീവോല്പത്തിയില്‍ നാച്ചുറല്‍ സെലെക്ഷന്‍ പ്രവര്‍ത്തിച്ചു എന്ന് സൂചിപ്പിചിടുണ്ട് എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ മഹാ അബദ്ധം ആണ് അത്. ബയോളജികല്‍ സെലെക്ഷനെ ക്കുറിച്ച് മാത്രമേ ഡാര്‍വിന്‍ പറഞ്ഞിട്ടുള്ളൂ, എഴുതിയിട്ടുള്ളൂ.ഡാര്‍വിന്‍ പറഞ്ഞ നാച്ചുറല്‍ സെലെക്ഷന്‍ എന്താണ് എന്ന് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വളരെ വിശദമായി തെന്നെ പറഞ്ഞിട്ടുള്ളതാണ്, ഇവിടെ ഊഹിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.
ജീവികള്‍ ഉണ്ടായതിനെ ശേഷം നടക്കുന്ന സെലെക്ഷനെ ക്കുറിച്ചും അത്മൂലം എങ്ങനെ പുതിയ ജീവികള്‍ ഉണ്ടാകുന്നു വെന്നും ആണ് ഡാര്‍വിന്‍ ചര്‍ച്ച ചെവ്യ്തിട്ടുള്ളത്. അല്ലാതെ മുകളിലെക്ക് എറിയുന്ന കല്ല് താഴേക്കു വീഴുന്നതോന്നും നാച്ചുറല്‍ സെലെക്ഷന്‍ അല്ല.
“(5) നാച്ചുറല്‍ സെലക്ഷനല്ലാതെ മറ്റെന്തെങ്കിലും ഈ പ്രപഞ്ചത്തില്‍ നടക്കുന്നുണ്ടോ? : എനിക്കറിയില്ല. ഇല്ലെന്നാണ് എന്റെ നിലവിലുള്ള ധാരണ.”
എങ്കില്‍ ആ ധാരണ തിരുത്തുക. കടപ്പുറത്ത് വിത്യസ്ത ആകൃതിയിലുള്ള മണല്‍കൂനകള്‍ ഉണ്ടാകുന്നതും ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതും, ഗുഹകള്‍ ഉണ്ടാകുന്നതും, അഗ്നിപര്‍വതങ്ങള്‍ ഉടലെടുക്കുന്നതും ഒക്കെ നാച്ചുറല്‍ പ്രൊസെസ്സ് വഴിയാണ് എന്ന് പറയാം. എന്നാല്‍ നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്ന് പറയാവതല്ല. അവിടെയൊന്നും ഒരു സെലെക്ഷനും നടക്കുന്നില്ല. ക്രമരഹിതമായ മാറ്റങ്ങള്‍ വഴിയാണ് അവ ഉണ്ടാകുന്നത്. ഇവയില്‍ ഒന്നും ഡാര്‍വിന്റെ നാച്ചുറല്‍ സെലെക്ഷന്‍ ഞാന്‍ അറിഞ്ഞിടത്തോളം ലോകത് ഒരാളും അപ്ലൈ ചെയ്തിട്ടും ഇല്ല., ഉണ്ട് എങ്കില്‍ രവിചന്ദ്രന്‍ സാര്‍ ഉദ്ധരിക്കുക.
കാളിദാസന് പോലും പര്‍വതങ്ങള്‍ ഉടെലെടുക്കുന്നത് നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് എന്ന് പറയാന്‍ നാച്ചേറിനെയും സെലെക്ഷനെയും പിരിച്ചെഴുതെണ്ടി വന്നു, പക്ഷെ താങ്കള്‍ക്ക് അത് പോലും വേണ്ടി വന്നില്ല !
രവിചന്ദ്രന്:
പരിണാമം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന് പലതവണ പറഞ്ഞിരിക്കുന്നു. ഞാന്‍ ഡാര്‍വിനേയും ഡോക്കിന്‍സിനേയും ഒന്നും വായിച്ചിട്ടില്ലെന്ന് തന്നെ ധരിക്കുക. നാച്ചുറല്‍ പ്രോസ്സസും നാച്ചുറല്‍ സെക്ഷനും വ്യതിരിക്തമായി തിരിച്ചറിയാനുള്ള വോള്‍ട്ടേജില്ലെന്നും അറിയുക. അങ്ങനെയൊന്നും ഞാന്‍ അവകാശപ്പെട്ടില്ലല്ലോ സുഹൃത്തേ, ചോദിച്ചതുകൊണ്ട് അറിയാവുന്നത് പറയുന്നു എന്നല്ലേ പറഞ്ഞുള്ളു. താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് ഇനി അതൊക്കെ എടുത്ത് വായിക്കാന്‍ ശ്രമിക്കാം. രണ്ടായാലും ലിങ്കിയും ക്വോട്ടിയും ആരേയും പീഡിപ്പിച്ചിക്കാന്‍ ഉദ്ദേശമില്ല. താങ്കള്‍ ഇത്രത്തോളം വിവരിച്ചതില്‍നിന്നും താങ്കള്‍ക്ക് ഇക്കാര്യത്തിലുള്ള ധാരണ ബോധ്യപ്പെട്ടു. ഡാര്‍വിനും ഡോക്കിന്‍സുമൊക്കെ കൃത്രിമനിര്‍ധാരണം വഴിയാണ് നാച്ചുറല്‍ സെലക്ഷനിലേക്ക് പ്രവേശിക്കുന്നതെന്ന് അറിയാത്തവര്‍ ഈ ബ്‌ളോഗ്ഗിലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല, എന്റെ കാര്യം തല്‍ക്കാലം വിട്ടേക്കുക. പിന്നെ രൂക്ഷതയുടേയും തീവ്രതയുടേയും കാര്യം -ഇതൊക്കെ ആര്‍ക്കും സാധിക്കുന്ന കാര്യമല്ലേ. താങ്കള്‍ക്കതിനുള്ള സ്വാതന്ത്രമുണ്ട്, ഞാനിതിനെ മാനിക്കുന്നു. മറ്റു താല്‍പര്യങ്ങളില്ല.
നാച്ചുറല്‍ പ്രോസസ്സ്- Natural selection is a Natural procsse: സുബൈര്‍ പുരുഷനാണ് എന്നു പറഞ്ഞാല്‍ 'പുരുഷന്‍മാരെല്ലാം സുബൈറാണോ?' എന്നു ചോദിക്കുന്നതില്‍ കാര്യമില്ല.മലയും ഗുഹയും തെരഞ്ഞെടുപ്പില്ലാതെ ഉണ്ടായതാണെന്ന് താങ്കള്‍ പറയുന്നു. മലയും പുഴയും ഇല്ലാത്ത അവസ്ഥയില്‍ നിന്നും മലയും ഗുഹയും ഉണ്ടാകുന്നുണ്ടല്ലോ. അപ്പോള്‍ സംഭവിക്കുന്നതെന്തോ അതു തന്നെയാണ് നാച്ചുറല്‍ സെലക്ഷന്‍. ജീവിപരിണാമത്തിലും അത് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മലയും പുഴയും സ്വയം ഉണ്ടാകുന്നതുപോലെയാണ് പ്രകൃതിനിര്‍ധാരണത്തിലും സംഭവിക്കുന്നത്. Both are agentless. ഗുഹ ഉണ്ടാവണമെന്നോ അതിന് എന്തൊക്കെ ചെയ്യണമെന്നോ ഗുഹയ്ക്ക് അറിവില്ല, അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ല. അതുതന്നെയാണ് നാച്ചുറല്‍ സെലക്ഷനില്‍ ജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇതൊന്നും നാം തുണിക്കടയില്‍പോയി വസ്ത്രം തെരഞ്ഞടുക്കുന്നതുപോലെയുള്ള ഒരു സെലക്ഷനല്ലെന്നാണ് സൂചിപ്പിച്ചത്. ശ്രദ്ധിക്കുക, തെരഞ്ഞെടുപ്പ് നടത്താന്‍ ആരുമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ നാച്ചുറല്‍ സെലക്ഷനിലെ തെരഞ്ഞെടുപ്പ് നാമുദ്ദേശിക്കുന്ന തെരഞ്ഞെടുപ്പല്ല. അതിന് ഗതിയോ ദിശയോ ലക്ഷ്യമോ ആരോപിക്കാനാവില്ല. It is not a selection in the real sense. നാച്ചുറല്‍ സെലക്ഷന്റെ ഭിന്നരൂപങ്ങളാണ് പ്രപഞ്ചത്തിലാകമാനം സംഭവിക്കുന്നത്. കൃത്രിമനിര്‍ധാരണത്തില്‍ നാം തെരഞ്ഞെടുപ്പ് നടത്തുന്നുവെങ്കിലും നിയതമായ അര്‍ത്ഥത്തില്‍ അതും സാധാരണഗതിയിലുള്ള തെരഞ്ഞെടുപ്പല്ല. കാരണം ജീവിശരീരം തെരഞ്ഞെടുക്കുന്നുവെന്ന് ബ്രീഡര്‍മാര്‍ കരുതുന്നുവെങ്കിലും അവര്‍ ശരിക്കും തെരഞ്ഞെടുക്കുന്നത് ജീന്‍പൂളുകളെയാണ്. അതിന് ആധാരമാകുന്നതാകട്ടെ ജീന്‍പൂളില്‍ നടക്കുന്ന അനിയതമായ വ്യതിയാനങ്ങളും. രണ്ടാമത്തേത് സംഭവിച്ചെങ്കിലേ ആദ്യത്തേതിന് സാധ്യത തെളിയുന്നുള്ളു. ഞാന്‍ ഈ ടൈപ്പ് ചെയ്യുന്നത് സാധാരണ അര്‍ത്ഥത്തിലുള്ള ഒരു തെരഞ്ഞെടുപ്പാണ്. പക്ഷെ നാച്ചുറല്‍ സെലക്ഷ്ന്‍ അത്ര ലളിതമായി കാണാനാവില്ല. നിയതവും അനിയതവുമായ ഘട്ടങ്ങളുള്ള ഒന്ന് നിയതമാണോ അനിയതമാണോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സുബൈര്‍ X ന്റേയും Yയുടേയും മകനാണ് എന്നുപറഞ്ഞാല്‍ ആരെങ്കിലും സുബൈര്‍ Xന്റെ മകനാണോ അതോ Y യുടെ മകനാണോ, അതുപറ എന്നു ചോദിച്ചാല്‍ എങ്ങനെയിരിക്കും?
കൃത്രിമ നിര്‍ദ്ധാരണത്തില്‍ നിര്‍ദ്ധാരണം ഉണ്ട്. നിര്‍ദ്ധാരണം ഉണ്ട് എന്ന് പറഞ്ഞിട്ട് പിന്നെ ഇല്ല എന്ന് വ്യഖാനിക്കുന്നതാണ് verbal acrobatics.
പ്രകൃതി നിര്‍ദ്ധാരണം കൃത്രിമ നിര്‍ദ്ധാരണത്തിന് സമാനമാണ് എന്നാണ് പരിണാമശാസ്ത്രഞ്ജര്‍ വിശേദീകരിക്കുന്നത്.അപ്പൊള്‍ THERE IS NO SELECTION IN NATURAL SELECTION എന്നൊക്കെ എഴുത്തിയിട്ട് മുകളിലേക്ക് കല്ലെറിഞ്ഞാല്‍ താഴേക്ക് വരുന്നത് ഉദാഹരമായി കൊടുക്കുന്നത് ആര് പറഞ്ഞാലും എനിക്കംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
നാച്ചുറല്‍ സെലെക്ഷന്‍ സാറ് വിചാരിച്ച പോലെ ഭൂമിയില്‍ നടക്കുന്ന സര്‍വ പ്രോസ്സ്സുകളെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കല്ല. ആധുനിക ബയോളജിയില്‍ വളരെ കൃത്യമായ നിര്‍വചനമുള്ള ഒരു പദമാണ്. അത് ജൈവലോകത്തിന് പുറത്തുള്ള ഒരു പ്രതിഭാസത്തെ ക്കുറിക്കാനും സാധാരണ ഗതിയില്‍ ഈ വാക്ക് ഉപയോഗിക്കാറില്ല. (ഡോകിനിന്‍സും Daniel Dennett ഉം ഒക്കെ ഇത്തിരി കൂടി വികസിപ്പിച്ചിട്ട് സാമൂമൂഹ്യ ശാസ്ത്രത്തിലും മനുഷ്യന്‍റെ സാസ്കാരിക വികാസത്തിലും ഒക്കെ നാച്ചുറല്‍ സെലെക്ഷന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും അതിന്റെ പേരില്‍ അവര്‍ വിമര്‍ശിക്കപ്പെട്ടിട്ടും ഉണ്ട്. എന്നിരുന്നാല്‍ പോലും ലോകത്ത് ആരും പര്‍വതതങ്ങള്‍ ഉണ്ടാകുന്നതും, ഭൂകംഭങ്ങള്‍ ഉണ്ടാകുന്നഘും ഒക്കെ പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് എന്ന് പറഞ്ഞു കേട്ടതായി അറിവില്ല സാറും കാളിദാസനും യുക്തിയും ഒഴികെ - അഥവാ അങ്ങിനെ ആരെങ്കിലും ഉണ്ടെകില്‍ എനിക്ക് പറഞ്ഞു തരിക).
എന്റെ സ്വാതന്ത്ര്യതിന്റെ പ്രശ്നമല്ല. നിരീശ്വര വാദത്ത പ്രതിരോധിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു സമയം ചിലവഴിക്കുന്ന, പരിണാമം സംബന്ധിയായ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഷഷപ്പെടുതുന്ന താങ്കള്‍, പരിണാമം അടിസ്ഥാന മെകാനിസത്തെ ക്കുറിച്ച് ബോധവാനായിരിക്കണം. കുറഞ്ഞപക്ഷം തെറ്റ് ചൂണ്ടിക്കാണിചാല്‍ തിരുത്താനുള്ള മര്യാദയെങ്കിലും കാണിക്കണം.
“രണ്ടായാലും ലിങ്കിയും ക്വോട്ടിയും ആരേയും പീഡിപ്പിച്ചിക്കാന്‍ ഉദ്ദേശമില്ല.”
സാര്‍ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ലിങ്ക് നല്‍കലും കോട്ട് ചെയ്യലും ഒന്നും പീഡിപ്പിക്കാനല്ല. വിഷയം മനസ്സിലാക്കാന്‍ ശ്രമിക്കാതെ, അന്ധമായി കോപി പേസ്റ്റ് ഞാന്‍ ചെയ്യാറില്ല. ഉണ്ടെകില്‍ ചൂണ്ട്ക്കണിക്കുക,
“ഗുഹ ഉണ്ടാവണമെന്നോ അതിന് എന്തൊക്കെ ചെയ്യണമെന്നോ ഗുഹയ്ക്ക് അറിവില്ല, അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ല. അതുതന്നെയാണ് നാച്ചുറല്‍ സെലക്ഷനില്‍ ജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇതൊന്നും നാം തുണിക്കടയില്‍പോയി വസ്ത്രം തെരഞ്ഞടുക്കുന്നതുപോലെയുള്ള ഒരു സെലക്ഷനല്ലെന്നാണ് സൂചിപ്പിച്ചത്. ശ്രദ്ധിക്കുക, തെരഞ്ഞെടുപ്പ് നടത്താന്‍ ആരുമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ നാച്ചുറല്‍ സെലക്ഷനിലെ തെരഞ്ഞെടുപ്പ് നാമുദ്ദേശിക്കുന്ന തെരഞ്ഞെടുപ്പല്ല. അതിന് ഗതിയോ ദിശയോ ലക്ഷ്യമോ ആരോപിക്കാനാവില്ല.”
ഇതൊന്നും എനിക്ക് തര്‍ക്കമില്ലാത്ത കാര്യങ്ങളെല്ലേ രവിചന്ദ്രന്‍ സാര്‍. നാച്ചുറല്‍ സെലെക്ഷനില്‍ തിരഞ്ഞെടുപ്പ് നാം ഉദ്ദേശിക്കുന്ന തിരഞ്ഞെടുപ്പ് ആണോ എന്നത് വിട്ടേക്കുക, തിരഞ്ഞെടുപ്പ് ഉണ്ട് എന്ന് അഗീകരിക്കുക. മുമ്പ് ബോള്‍ഡ് ആക്കി പറഞ്ഞ THERE IS NO SELECTION IN NATURAL SELECTION എന്ന വാചകവും വിശദീകരണവും കൃത്യതയില്ലാത്ത പരാമര്‍ശമങ്ങളാണ് എന്ന് അഗീകരിക്കുക.
നാച്ചുറല്‍ സെലക്ഷന്‍ non random process കൂടിയാണ് എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്? ഞാന്‍ നേരെത്തെ പറഞ്ഞതാണ് ഒറ്റവാക്കില്‍ ഉത്തരം പറയാവുന്ന ചോദ്യമാണ് ഇത് എന്ന്. നി അങ്ങിനെ അല്ല എങ്കില്‍ അത് പറയുക, അതിന് ഒറ്റ വാക്കില്‍ ഉത്തരം പറഞ്ഞ ശാസ്ത്രഞ്ഞരുടെ ഉദ്ധരണികള്‍ ഞാന്‍ ഹാജരാക്കാം.
താങ്കള്‍ ഇപ്പോഴും ഉത്തരം പറഞ്ഞില്ല, എല്ലാ നാച്ചുറല്‍ പ്രോസിസ്സും നാച്ചുറല്‍ സെല്സ്ക്ഷന്‍ ആണോ? അഥവാ ഈവാക്കുകള്‍ പരസ്പരം മാറി ഉപയോഗിക്കാമോ?
അതെ പോലെ തെന്നെ ലോകത് പര്‍വതങ്ങള്‍ ഉണ്ടായത് നാച്ചുറല്‍ സെലക്ഷന്‍ വഴിയാണ് എന്ന് പറഞ്ഞ ഒരു ശാത്രഞനെയെങ്കിലും രസിചന്ദ്രന്‍ സാര്‍ കാണിച്ചു തരുമോ?.
നാച്ചുറല്‍ സെലെക്ഷന് ദിശയില്ല എന്ന് പറഞ്ഞതിന് ഏതായാലും നന്ദി,അത് അന്ഗീകരിക്കാത്ത പരിണാമവാദികളും ഉണ്ട് എങ്കിലും.
(4) നാച്ചുറല്‍ സെലക്ഷനില്‍ നാം ഉദ്ദേശിക്കുന്ന സാധാരണ അര്‍ത്ഥത്തിലുള്ള 'പ്രകൃതിയും' 'തെരഞ്ഞെടുപ്പു'മല്ല ഉള്ളതെന്ന് പറഞ്ഞു. നാച്ചുറല്‍ സെലക്ഷനില്‍ നിയതവും അനിയതവുമായ വേരിയബിളുകള്‍ ഉണ്ടെന്നു പറഞ്ഞു. അതിനും ഉദാഹരണം നല്‍കി. നാച്ചുറല്‍ സെലക്ഷന്‍ പുഴയ്ക്കും ഗുഹയ്ക്കും ബാധകമാണെന്നത് എന്റെ നിഗമനമാണ്. മാത്രമല്ല ഗാലക്‌സികള്‍ തൊട്ട് ബഹുപ്രപഞ്ച-പുത്രികാപ്രപഞ്ച സിദ്ധാന്തത്തിന്റെ കാര്യത്തില്‍ വരെ അത് സംഗതമാണെന്ന് വായിച്ചിട്ടുണ്ട്. 'നാസ്തികനായ ദൈവ'ത്തില്‍ ലീ സ്‌മോലിനെക്കുറിച്ചുള്ള ഭാഗത്ത് അത് കടന്നുവരുന്നുണ്ടെന്നാണ് ഓര്‍മ്മ. താങ്കള്‍ പകര്‍ന്നുതരുന്ന ജ്ഞാനത്തിനും അതിനായി പ്രകടിപ്പിക്കുന്ന ഉദാരതയും ശ്‌ളാഘനീയമാണ്. പരിണാമത്തിനായി ഒരു ബ്‌ളോഗുതന്നെ തയ്യാറാക്കിയിരിക്കെ താങ്കള്‍ ശാഠ്യങ്ങളുമായി മുന്നോട്ടുപോയാല്‍ ദൈവ-മത ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനോ പുതിയ പോസ്റ്റോ ഇടാനോ സാധിക്കില്ല. മാത്രമല്ല വായനക്കാര്‍ക്കും ഈ രീതിയിലുള്ള വിവാദത്തില്‍ താല്‍പര്യമില്ലെന്ന് കാണുന്നു. കാളിദാസനെ എന്റെ പട്ടികയില്‍ പെടുത്തിയതില്‍ വിരോധമില്ല. പ്രതിഭാധനനായ ഒരു വ്യക്തിയായിട്ടാണ് ഞാനദ്ദേഹത്തെ മനസ്സിലാക്കുന്നത്.
(5) പിന്നെ ഈ ബ്‌ളോഗിന്റെ വിഷയം മതം-ദൈവ തുടങ്ങിയവയാണെന്ന് പലവട്ടം പറഞ്ഞു. അതില്‍ ആര്‍ക്കും എങ്ങനെ വേണമെങ്കിലും (താങ്കള്‍ക്കും) സംവദിക്കാം. ബിച്ചു വളരെ അന്തസ്സായാണത് നിര്‍വഹിക്കുന്നത്. ബിച്ചു പറയുന്നതിനോടെല്ലാം യോജിപ്പില്ല. എങ്കിലും മെച്ചപ്പെട്ട പെരുമാറ്റവും മിതത്വബോധവും അദ്ദേഹം കാഴ്ചവെക്കുന്നു. അദ്ദേഹമെഴുതട്ടെ, വായിക്കാന്‍ ഞാന്‍ തയ്യാറാണ്. താങ്കളെന്തിന് അതിബുദ്ധി ഉപദേശിച്ച് വിലക്കുന്നു? താങ്കളെ ആരു വിലക്കുന്നില്ലല്ലോ? ആശയപരമായി പ്രതിരോധിക്കാനായി പ്രതിരോധിക്കാനായി വെറുതെ ചോദ്യഭീകരത സൃഷ്ടിക്കുക എന്ന അനാകര്‍ഷകമായ ശൈലി ഉപദേശിക്കുന്ന നാണക്കേടല്ലേ? ബിച്ചു വെറുതെ ചോദ്യപ്പുക ഉണ്ടാക്കി മേനി നടിക്കുന്ന ആളാണെന്ന് തോന്നുന്നില്ല. It won't be unfair to say that it can be quite handy if you listen to him rather than violating his rather better organized debating skills. Kindly know that many readers complain that your techniques look archaic, monotonous and hopelessly ordinary.
പിന്നെ സമയമുണ്ടെങ്കില്‍ Argument from silence പോലുള്ള വിഷയങ്ങള്‍ വിശദീകരിച്ചിരുന്നുവെങ്കില്‍ ഉപകാരമായിരുന്നു.
എന്നെ വിമര്‍ശിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലുമൊന്നും ഒരു പരാതിയുമില്ല. ഒക്കെ ഒരു ശീലമായിക്കഴിഞ്ഞു. ഉപദേശങ്ങള്‍ക്ക് നന്ദി. മെക്കനിസങ്ങളൊക്കെ റിപ്പയര്‍ ചെയ്ത് ഉപയോഗിച്ചുകൊള്ളാം. നൂറ് കണക്കിന് സുബൈര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. സുബൈര്‍ ഒരു വ്യക്തിയല്ല; ഒരു സാമൂഹിക അവസ്ഥയാണ്. പിന്നെ, ഞാന്‍ ചെയ്യുന്ന പണികള്‍, എന്തൊക്കെ ചെയ്യണം, എങ്ങനെയൊക്കെ ചെയ്യണം..അതൊക്കെ ദയവായി എനിക്ക് വിട്ടേക്കുക, താങ്കളുടെ കാര്യത്തില്‍ ഞാന്‍ ഇടപെടാത്തിടത്തോളം കാലം വിശേഷിച്ചും. Your freedom ends where sombody's nose begins.
(ലേഖകന്‍:വിശ്വാസികളെ അതി കഠിനമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വ്യക്തി വിമര്‍ശനം സ്വന്തം നേര്‍ക്ക് വന്നപ്പോള്‍ കാണിക്കുന്ന അസഹിഷ്നുത വായക്കാര്‍ ശ്രദ്ധിക്കുക)
നാച്ചുറല്‍ സെലെക്ഷന്‍ മുഖാന്തിരം പര്‍വതങ്ങള്‍ രൂപം കൊള്ളുന്നത് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ രവിചന്ദ്രന് ആകെ ഓര്‍മ വന്നത് ലീ സോമ്ലിന്റെ cosmogical natural selection theory അഥവാ fecund universes theory യാണ്. അതും വെച്ചാണ് അദ്ദേഹം നാച്ചുറല്‍ സെലെക്ഷനെ പര്‍വതത്തിലെക്കും പുഴയിലേക്കും അപ്ലേ ചെയ്യുന്നത്!. അതും ഡാര്‍വിന്‍ പറഞ്ഞ നാച്ചുറല്‍ സെലെക്ഷനും രണ്ടാണ് എന്ന് പോലും ആ പുസ്തകം പരിഭാഷപ്പെടുത്തിയ അദ്ദേഹത്തിന് അറിയില്ല. അറിയില്ല എന്നത് ഒരു കുറ്റമായി ഞാന്‍ പറയുകയല്ല., പക്ഷെ അറിവ്‌കേടുകള്‍ പബ്ലിക് ഫോറത്തില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. എതിര്‍ക്കപ്പെടും. എതിപ്പ് വരുമ്പോള്‍ എന്റെ ശൈലിയെ കുറ്റം പറഞ്ഞിട്ട് കാര്യമല്ല. വിശ്വാസികളെ വിമര്‍ശിക്കുന്നയാള്‍ക്ക് സ്വയം വിമര്‍ശിക്കപ്പെടുമ്പോള്‍ എന്താണ് അസഹിഷ്ണുത.
ഇവിടെ നാച്ചുറല്‍ സെലെക്ഷന്‍ എന്ന് പറഞ്ഞു രവിചന്ദ്രന്‍ എഴുതി ക്കൂട്ടിയതൊക്കെ വിഡ്ഢിത്തം ആണ്. അത് രഫറന്‍സ്കള്‍ ഉദ്ധരിച്ചു ചൂണ്ടിക്കാട്ടുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. രവിചന്ദ്രന്‍ സാറിനെ വ്യക്തിപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ രവിചന്ദ്രന്‍ സാറ്, വിമര്‍ശങ്ങളോട് കടുത്ത അസഹിഷണുത കാണിക്കുകയും, എന്നെ വ്യക്തിപരയായി അവഹേളിക്കുകയും ചെയ്തിട്ടുമുണ്ട്.
ഇവിടെ മതവും ആയി ബന്ധപ്പെട്ട എന്തും ചര്‍ച്ച ചെയ്യാം, എന്നാണ് അതിബുദ്ധിയെങ്കില്‍ പരിണാമംവാദത്തെ എനിക്ക് മതവും ആയി ബന്ധപ്പെടുത്താനും വലിയ പ്രയാസമുള്ളല്ല. കാരണം മതത്തെയും ദൈവത്തെയും നിരാകര്‍ക്കാനുള്ള നാസ്ഥികര്‍ക്കുള്ള വടിയാണ് പരിണാമവാദം. ദൈവത്തെ ഒഴിച്ച് നിര്‍ത്തി സൃഷ്ടിയെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന സിദ്ധാന്തമാണ് പരിണാമവാദം.