ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടിതുടങ്ങുന്ന ചോദ്യങ്ങളും

"നന്ദെഡിലെ ബോംബു നിര്‍മാണസൂത്രവും, 2007 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ വിദര്‍ഭയിലും, വിദുല്‍‍, അച്ചല്‍പൂര്‍ എന്നിവിടങ്ങളിലെ, സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും പിടിച്ച ബോംബുകളുടെ നിര്‍മാണ സൂത്രവും, തെങ്കാശി സ്ഫോടനവും, ധൈര്യമുണ്ടെങ്കില്‍ മക്കാ മസ്ജിദ്‌, മലേഗാവ് സ്ഫോടനങ്ങളും ഒരു തവണ കൂടി പുനരവലോകനം ചെയ്യുക, വല്ല സാമ്യതയും ഉണ്ടെങ്കിലോ?"

യുവ പത്രപ്രവര്‍ത്തകനായ റശീദുദ്ധീന്‍‍, എഴുതിയ “ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും” എന്ന പുസ്തകത്തിലെ സംജോദ എക്സ്പ്രസ് സ്ഫോടനം അവലോകനം ചെയ്യുന്ന അദ്ധ്യായം അവസാനിപ്പിക്കുന്ന ഖണ്ടികയാണ് മുകളില്‍ കൊടുത്തത് (പേജ്:158). പ്രവചനാത്മമകമായ ഈ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്,  ഇപ്പറഞ്ഞ  സ്ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം, ഉറുദു അറബി പേരുള്ള ഏതാനും സംഘടനകളുടെ മേല്‍ കെട്ടി വെച്ച്, അതിന്‍റെ പേരില്‍ നൂറു കണക്കിന് മുസ്ലിം യുവാക്കളെ അറസ്റ്റ്‌ ചെയ്തു ലോക്കപ്പിലടച്ചു, അവരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ മീഡിയകളില്‍ വന്നുകൊണ്ടിരുന്ന ഒരു പശ്ചാത്തലത്തില്‍ ഇതെഴുതിയത് എന്നാണ്. കൃത്യമായി പറഞ്ഞാല്‍ 2008 നവംബറില്‍. അതായത് മക്കാ മസ്ജിദ്, മാലെഗാവ്, സംജോദ എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍‍ എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവര്‍‍ നിരപരാധികളായിരുന്നുവെന്നും സ്ഫോടനം നടത്തിയത് മറ്റു ചിലരാണ് എന്നും തെളിയുന്നതിന് മുമ്പ്.  പത്രവര്‍ത്തനം സ്റ്റെനോഗ്രാഫിയില്‍ നിന്നും വിത്യസ്തമാകുന്നത് എങ്ങിനെയെന്ന് കാണിച്ചു തരികയാണ് ഇവിടെ റശീദുദ്ധീന്‍. 

സാമാന്യ ബുദ്ധിയുള്ള ഏതൊരു പത്രപ്രവര്‍ത്തകനും ഉണ്ടാകാവുന്ന, ഉണ്ടായിരിക്കേണ്ട ചോദ്യങ്ങളെ ഈ പുസ്തകം ഉന്നയിക്കുന്നുള്ളൂ, പക്ഷെ പോലീസ് ഇന്റലിജന്‍സ്‌ ഭാഷ്യങ്ങള്‍ അതെപ്പടി പകര്‍ത്തിയെഴുതലാണ് പത്രപ്രവര്‍ത്തനം എന്ന് ധരിച്ച, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും തെന്നെ അത്തരം സംശയങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യം കാണിച്ചില്ല. അങ്ങിനെ സഫോടനങ്ങളെ ക്കുറിച്ചുള്ള ഭരണ കൂടഭാഷ്യങ്ങള്‍‍ മറു ചോദ്യങ്ങള്‍ അരുതാത്ത സത്യങ്ങളായി അവതരിപ്പിക്കപ്പെട്ടു.

എന്‍ ഡി യെ ഭരണം മുതല്‍ക്കാണ് ഇന്ത്യയില്‍, ലക്ഷ്യവും, കര്‍ത്താവും ഇല്ലാത്ത സ്ഫോടനങ്ങള്‍ ഉണ്ടാകാന്‍ ആരംഭിച്ചത് എന്ന് നിരീക്ഷിക്കുന്നു ലേഖകനന്‍‍. ട്രെയിനിലും, പാര്‍കിലും, അങ്ങാടിയിലും മറ്റും, സാധാരണക്കാരില്‍‍ സാധാരണക്കാരായ നിരപരാധികളെ ഉന്നം വെച്ച്, എന്നാല്‍ വളരെയധികം ആസൂത്രിതമായി നടത്തുന്ന, ഈ സ്ഫോടനങ്ങളിലൂടെ .എന്താണ് അക്രമികള്‍ ലക്ഷ്യം വെക്കുന്നത് എന്നതിന് കൃത്യമായ ഒരു ഉത്തരം ആര്‍ക്കും ഇല്ല. എന്നാല്‍‍ ഓരോ സ്ഫോടനവും നടന്ന് മണിക്കൂറുകള്‍ക്കകം തെന്നെ,  ഏതു സഘടനയാണ് അതിന് പിന്നിലെന്ന് നമ്മുടെ കുറ്റാന്വേഷണ ഏജന്‍സികള്‍ പ്രഖ്യാപിക്കും. ദിവസങ്ങള്‍ക്കുള്ളില്‍ കുറെ മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കും. എന്നാല്‍ ഈ കേസുകള്‍ക്ക്‌ പിന്നീട് എന്ത് സംഭവിക്കുന്നു എന്നോ, ഇവര്‍ക്കെതിരെ ഹാജരാക്കുന്ന തെളിവുകള്‍ എന്താണ് എന്നോ, ഒരു പത്രക്കാരും അന്വേഷിക്കുകയില്ല. സ്ഫോടനങ്ങളുടെ ലക്ഷ്യമായി പറയുന്ന കാര്യങ്ങള്‍ എത്രമാത്രം അസംബന്ധമായിരുന്നാലും അത് സത്യമെന്ന രീതിയില്‍ പ്രചരിപ്പികുക്കയും ചെയ്യുന്നു. കാശ്മീരിലും നക്സലല്‍‍ ബാധിത പ്രദേശങ്ങളിലും കാലങ്ങളായി നടന്നുകൊടിരിക്കുന്ന ഭീകരാക്രമണങ്ങള്‍  പോലീസുകാര്‍ക്കും ഭരണകൂട സ്ഥാപങ്ങള്‍ക്കും നേരെയാകുമ്പോള്‍, അതില്‍ നിന്നും വിത്യസ്തമായി ഇന്ത്യയില്‍ ആയിടക്ക് നടന്ന സ്ഫോടനങ്ങളില്‍ ഇരയാക്കപ്പെട്ടവരല്ലാം. ഈ സ്ഫോടനങ്ങള്‍ എല്ലാം നടന്നത് ബി ജെ പി ഭരിക്കുകയോ സംഘപരിവാര്‍ ശക്തികള്‍ക്ക് സ്വാധീനമുള്ളതോ ആയ സംസ്ഥാനങ്ങളിലോ ആണ് എന്നതും ശ്രദ്ധേയമാണ്.

നിരപരാധികളായ മനുഷ്യര്‍ക്ക്‌ നേരെ നടന്ന ഈ സ്ഫോടനങ്ങള്‍, മുസ്ലിം തീവ്രവാദികള്‍  മതവിദ്വേഷത്താല്‍, നടത്തുന്നതാണ് എന്നാണ് പ്രചരിപ്പിപ്പെക്കട്ടത്‌. ഇത്തരത്തില്‍ സോഫാടനം നടത്തിയിട്ട് ഇന്ത്യയിലെ ന്യൂനപക്ഷവും ദുര്‍ബലരും ആയ മുസ്ലിംകള്‍ ,കൂടുതല്‍‍ പാര്‍ശ്വവാത്കരിക്കപ്പെടുകയും കൂടിയ അളവില്‍‍ ഭരണകൂട പീഡനത്തിന് ഇരയാകുകയും ചെയ്യുന്ന സാഹചര്യം അല്ലെ സൃഷ്‌ടിക്കെടുപെടുക, അതല്ലാതെ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഇത് കൊണ്ട് എന്ത് നേട്ടം, എന്ന ലളിതമായ ചോദ്യം പക്ഷെ ആരും ചോദിച്ചില്ല. പ്രത്യേകിച്ചും ഓരോ സ്ഫോടനത്തിനും ശേഷവും നൂറുകണക്കിന് മുസ്ലിം ചെറുപ്പകാരെയാണ് പോലീസ് അറസ്റ്റ്‌ ചെയ്തു, ജാമ്യം നിഷേധിച്ച് ജയിലില്‍ തള്ളിയിരുന്നത്.‍

മുസ്ലിം ഗ്രൂപുകള്‍ തമ്മില്‍ വംശീയാസ്വാസ്ത്യങ്ങള്‍ നിലവില്‍ ഇല്ലാത്ത ഇന്ത്യയില്‍ വെള്ളിയാഴ്ച  നമസ്കാരത്തിന്‌ വരുന്ന ജനക്കൂട്ടത്തെ ഉദ്ദേശിച്ച് നടത്തിയ സോഫാടനം നടന്നത് പോലും, മുസ്ലിം തീവ്ര വാദികളുടെ കണക്കിലാണ് പോലീസും മാധ്യമങ്ങളും എഴുതിവച്ചത് . ‍ ഇത്തരത്തില്‍ കാടടച്ചുള്ള പ്രചാരണങ്ങള്‍ സമൂഹത്തില്‍ സൃഷ്‌ടിച്ച വിള്ളലുകള്‍ വളരെ വലുതായിരുന്നു. മുസ്ലിം പേരോ വേഷമോ എല്ലാവരെയും പൊതു സമൂഹം സംശയ ദൃഷ്ടിയോടെ ജോക്കാന്‍ ആരഭിച്ചു. മുസ്ലിംകള്‍ക്ക് വീട് വാടകൊടുക്കുന്നത് പോലും പലരും നിറുത്തി.

മുസ്ലിം വിരുദ്ധ ഗ്രൂപുകള്‍ക്ക് പുറമേ, ഈ ഭീകരാക്രമണങ്ങളുടെയും ഗുണഫലം അനുഭവിച്ചത്, ഭരണകൂടമായിരുന്നു എന്നും ലേഖകന്‍ നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടങ്ങള്‍ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോളായിരുന്നു പലപ്പോഴും ഇത്തരം ആക്രണങ്ങള്‍ നടന്നിരുന്നത്.

ഇന്ത്യന്‍ പാര്‍ലമന്റ് ആക്രമണം,നാഗ്പൂര്‍ ആര്‍ എസ് എസ് കാര്യാലയ ആക്രമണം,  ഏതാനും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍‍, കൂടാതെ നന്ദേട്‌, തെങ്കാശി,മലേഗാവ്, സംജോദ എക്സ്പ്രസ്, ഹൈദ്രബാദ് മക്കമാസ്ജിദ്‌ തുടങ്ങിയ സ്ഫോടനങ്ങളും ലേഖകന്‍ അന്വേഷിക്കുന്നുണ്ട്.

ഇവയില്‍ നാന്ധേട്‌, തെങ്കാശി എന്നിവിടങ്ങളില്‍ നടന്ന സ്ഫോടങ്ങള്‍ സംഘപരിവാര്‍ ബന്ധമുള്ളവര്‍, ബോംബു നിര്‍മിക്കുന്നതിനിടയില്‍ സോഫാടനം നടന്ന് കൊല്ലപ്പെട്ട സംഭവങ്ങളാണ്, എന്നാല്‍ മുഖ്യ ധാരാ മാധ്യമങ്ങള് ‍ഈ സംഭവങ്ങള്‍ ഏറെക്കുറെ തമസ്കരിച്ചു. മലേഗാവിലെ  രണ്ടു സ്ഫോടനങ്ങള്‍, സംജോദ എക്സ്പ്രസ്, ഹൈദ്രബാദ് മക്കമാസ്ജിദ്‌ തുടങ്ങിയവാ മുസ്ലിം ഭീകരര്‍ നടത്തിയതായിരുന്നു എന്നാണ് പ്രചരിപ്പിക്കപ്പെടിരുന്നു,

ഇവയുടെയെല്ലാം “സൂത്രധാരന്മാരെയും” പോലീസ് അക്കാലത്ത് അറസ്റ്റ് ചെയ്യുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ്.

ഇന്ന് ഈ സോഫടനങ്ങള്‍ എല്ലാം നടത്തിയത് സംഘപരിവാര്‍ ഗ്രൂപുകളാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. തെന്റെ സഹ തടവുകാരനായ, മക്കമസ്ജിദു സോഫടനത്തില്‍ അറസ്റ്റ് ചെയ്തു ജയിലടക്കപ്പെട്ട കലീം എന്ന ചെറുപ്പകാരനാല്‍ സ്വാധീനിക്കപ്പെട്ട് ഈ സോഫടങ്ങള്‍ ങ്ങങ്ങളാണ്  നടത്തിയത് എന്ന് ഏറ്റു പറയുകായിരുന്നു സ്വാമി അസിമാനന്ദ. ചെയ്യാത്ത തെറ്റിന് വര്‍ഷങ്ങളായി ജയില്‍ വാസം അനുഭവിച്ചു വന്നിരുന്ന ആ ചെറുപ്പകാരന് അതിന് ശേഷമാണ് ജാമ്യം കിട്ടിയത്.

മക്കാ മസ്ജിദ്‌ സ്ഫോടനത്തെ ക്കുറിച്ച് റശീദുദ്ധീന്‍ 2008 ല്‍ എഴിയത്,  ഈ രണ്ടായിരത്തി പതിനൊന്നില്‍, സ്വാമി അസിമാന്ധയുടെ കുറ്റസമ്മത മൊഴി മുന്നില്‍ വെച്ച് വായിച്ചാല്‍‍, എന്ത് മാത്രം വര്‍ഗീയ വത്കരിക്കപ്പെട്ടതാണ് നമ്മുടെ മാധ്യമങ്ങളും  പൊതു ബോധവും പോലീസും എന്നും ബോധ്യപ്പെടും,

2007 മെയില്‍, ഒരു വെള്ളിയാഴ്ച ഉച്ച നമസ്കാരതിനിടെയാണ് സ്ഫോടനം നടന്നത്. നമസ്കാരത്തിന് വന്ന പതിനായിരത്തോളം വരുന്ന വിശ്വാസികളെ ഉന്നം വെച്ച് മൂന്ന്‍ ബോംബുകളാണ് സ്ഥാപിച്ചിരുന്നത്, എന്നാല്‍ ടൈമറുകള്‍ സ്ഥാപിച്ചതില്‍ വന്ന തകാരാറ് മൂലം ഒരു ബോംബു മാത്രമാണ് പൊട്ടിയത്.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം സ്വാഭാവികമായും മുസ്ലിം തീവ്രവാദികളുടെ മേല്‍ ആരോപിക്കപ്പെട്ടു. ഭീകരുടെ ലക്‌ഷ്യം ആയിപ്പറഞ്ഞത്‌,  വര്‍ഗീയ അസ്വസ്ഥതകള്‍ സൃഷ്‌ടിച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതും. പക്ഷെ ഇന്ത്യയില്‍  സ്വാതന്ത്ര്യാനന്തരം നടന്ന വര്‍ഗീയ കലാപങ്ങളില്‍ എല്ലാം ‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് മുസ്ലികള്‍ തെന്നെയായിരുന്നു. എല്ലാ കലാപത്തിലും മുസ്ലിംകള്‍ ഇരകളായിരുന്നു താനും. ഈ സാഹചര്യത്തില്‍ പള്ളിയില്‍ നമസ്കാരത്തിന് വരുന്നവരെ വിവേചനരഹിതമായി കൊലപ്പെടുത്തി, മുസ്ലിം ഭീകര്‍ക്ക് എന്ത് നേടാനാണ്. മാത്രവുമല്ല മുസ്ലികളെ പ്രകൊപ്പിച്ചതിന്റെ പേരില്‍  ആസൂത്രിതമായ വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുമില്ല.

ഈ സ്ഫോടനങ്ങള്‍ക്ക് ശേഷം 700 ഓളം മുസ്ലിം യുവാക്കളെയാണത്രേ ഹൈദ്രാബാദില്‍നിന്ന് പോലീസ്‌ കസ്റ്റഡിയില്‍ എടുത്തത്. മക്കാ മസ്ജിദില്‍ ബോംബു വച്ചു എന്ന് പോലീസ്‌ ആരോപിച്ച ഷാഹിദ്‌ ബിലാലിന്റെ പിതാവ് അന്ന് പറഞ്ഞത്, തെന്റെ മകന്‍ മറ്റെവിടെ ബോംബ്‌ വെച്ചാലും താന്‍ എത്രയോ വര്‍ഷങ്ങളായി മുടക്കമില്ലാതെ  നമസ്കാരത്തിന് വരുന്ന മക്ക മസ്ജിദില്‍ ബോംബു വെക്കില്ല എന്നായിരുന്നു. പിതാവ് മാത്ര്മല്ല ഇയാളുടെ മുഴുവന്‍ സുഹൃത്തുക്കളും ബന്ധുക്കളും ഈ പള്ളിയുടെ പരിസരത്തുള്ളവരാണ്. പക്ഷെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും തെന്നെ ഇത്തരം സംശയങ്ങള്‍ ചോദിച്ചില്ല..

ഹൈദരാബാദ്‌ സ്ഫോടനാനന്തരം മാധ്യമങ്ങള്‍ എന്ത് മാത്രം നിരുത്തരവാദപരമായാണ് പെരുമാറിയത് എന്ന് പരിശോധിക്കുന്നുണ്ട് പുസ്തകത്തില്‍. താരതമ്യേനെ നിഷ്പക്ഷത പുലര്‍ത്തുന്ന ഹിന്ദു ദിനപത്രത്തിനു പോലും പള്ളിയില്‍ നടന്ന ഈ സ്ഫോടനം ഇസ്ലാമിക ഭീകരതയുടെ ഫലമാണ് എന്ന് കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല. 11 മുസ്ലിംകള്‍ കൊല്ലപ്പെട്ട രണ്ടാം ഹൈദ്രാബാദ് ബോംബ്‌ സോഫാടനം ഹിന്ദു പത്രത്തിന്, മുംബൈ സ്ഫോടന പരമ്പരക്ക് ശേഷം രാജ്യത് “അമുസ്ലിം പൌരന്മാര്‍ക്ക്” നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം ആയിരുന്നു. ഭോപാലില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘സെന്‍ട്രല്‍ ക്രോണിക്കിള്‍” ദിനപത്രം, 2005   ജനുവരിയില്‍ ദല്‍ഹിയിലെ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ മുഖ്യാധിതിയായി പങ്കെടുത്ത സൌദി രാജാവ് ഹൈദരാബാദിലേക്ക് വരാത്തതില്‍ സ്ഥലത്തെ മുസ്ലിംകളില്‍ ഒരു വിഭാഗത്തിന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഇച്ഛാഭംഗവും ആയി മസ്ജിദ്‌ സ്ഫോടനത്തെ കൂട്ടി വായിച്ചു!.

ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ ക്കുറിച്ചുള്ള ഇത് വരെയുണ്ടായിരുന്ന പൊതുസമ്മിതി തിരുത്തപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ റശീദുദ്ധീന്‍റെ പുസ്തകത്തിന്‌ പ്രത്യേക പ്രസക്തിയുണ്ട്. പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് അവതാരികയെഴുതി കോഴിക്കോട്ടെ പ്രതീക്ഷാ ബുക്സ്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം, ഒരു കുറ്റാന്വേഷണ പുസ്തകം വായിക്കുന്ന പ്രതീതിയാണ് നല്‍കുന്നത്. വില 110 രൂപ.

0 Responses to "ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടിതുടങ്ങുന്ന ചോദ്യങ്ങളും"

Post a Comment