ശാസ്ത്രം മതം ഭൌതികവാദം

ഇന്നത്തെ കാലത്ത് ശാസ്ത്രം മനുഷ്യന് ഗുണകരമോ എന്നൊരു ചോദ്യം ഉയര്‍ത്തുന്നത് പരിഹാസ്യമായിട്ടായിരിക്കും അധികപേരും കരുതുക. കാരണം ശാസ്ത്രം ഉപയോഗിച്ചു നാം കണ്ടെത്തിയ സൌകര്യങ്ങള്‍ ഇല്ലാത്ത ഒരു ജീവിതം ഇന്ന് ഏറെക്കുറെ അസാധ്യമാണ്. വൈദ്യുതിയോ, ആധുനിക ഇലക്ട്രോണിക്‌ വാര്‍ത്താവിനിമയ മാര്‍ഗങ്ങളോ, ഗതാകത സൌകര്യങ്ങളോ ഇല്ലാത്ത ഒരു ജീവിതത്തെപ്പറ്റി സങ്കല്‍പ്പിക്കുന്നത് പോലും ഇന്ന് അസാധ്യമായിരിക്കുന്നു. ശാസ്ത്രീയ കണ്ടു പിടുത്തങ്ങള്‍ നമ്മുടെ ജീവിത സൌകര്യങ്ങള്‍, വലിയതോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഒരു നൂറോ ഇരുനൂറോ വര്ഷം മുമ്പ് ജീവിച്ചിരുന്ന ആളുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയാത്ത ജീവിത സൗകര്യങ്ങളാണ്  നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു ന്യൂനപക്ഷം മാത്രമാണ് ഇവയില്‍ പലതിന്റെയും ഗുണഭോക്താക്കളെങ്കിലും, മൊത്തത്തില്‍  മനുഷ്യരുടെ ജീവിത നിലവാരവും, ജീവിത ദൈര്‍ഘ്യവും വര്‍ദ്ധിച്ചു എന്ന പറയാം.

മധ്യകാലത്ത് ശാസ്ത്രം കൈകാര്യം ചെയ്തിരുന്നത് പ്രധാനമായും വിശ്വാസികളായിരുന്നു. അറബ് മുസ്ലിം ശാസ്‌ത്രഞ്ഞരായിരുന്നു ആധുനിക ശാസ്ത്രീയ രീതിക്ക് തെന്നെ അടിത്തറയിട്ടത് എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. അറബികള്‍ ശാസ്ത്രത്തിന് അതുല്യമായ സംഭാവനകള്‍ അര്‍പ്പിച്ചു കൊണ്ടിരുന്നപ്പോള്‍ യൂറോപ്പ് ഏറെക്കുറെ അന്ധകാരത്തില്‍ ആയിരുന്നു. എന്നാല്‍ പിന്നീട്, യൂറോപ്യന്‍ നവോദ്ധാനന്തരം ഇസ്ലാമിക ലോകത്ത് നിന്നും ശാസ്ത്രത്തിന്‍റെ കടിഞ്ഞാണ്‍  പാശ്ചാത്യര്‍ ഏറ്റെടുത്തു. യൂറോപ്പില്‍ ദീര്‍ഘകാലമായി നിലനിന്ന ക്രിസ്തുമതവും മതവും ശാസ്ത്രവും  തമ്മിലുള്ള സംഘര്‍ഷതിന്  അറുതി വരുന്നത്, മതം ശാസ്ത്രത്തിന്‍റെ മേഖലയില്‍ നിന്നും പൂര്‍ണമായി  തെന്നെ പിന്മാറിയിട്ടായിര്‍ന്നു.പിന്നീട് ശാസ്ത്രഞ്ജര്‍ മതത്തെ പൂര്‍ണമായും അവഗണിച്ചോ, പലപ്പോഴും ശത്രു സ്ഥാനത് നിര്‍ത്തിയോ ആയിരുന്നു മുന്നോട്ട് ഗമിചിരുന്നത്. മതം പൂര്‍ണമായും വ്യക്തി തലത്തില്‍ ഒതുങ്ങി, സാമൂഹ്യതലതിലോ, ശാസ്ത്രത്തിന്‍റെ ഉപയോഗതിലോ മതം ഇടപെടുന്നത് അശ്ലീലതയായി കാണാന്‍ ആരഭിച്ചു.ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം മനുഷ്യനും കേവലം ജൈവ യന്ത്രം മാത്രമാണ്.

 

ആധുനിക ശാസ്ത്രം ഇന്ന് പൂര്‍ണമായും നാസ്ഥികതയോടു അരികു പെറ്റിയാണ് നില്‍ക്കുന്നത് . പാശ്ചാത്യ സമൂഹം ഇപ്പോഴും ദൈവ വിശ്വാസികള്‍ തെന്നെയാണ് എങ്കിലും, മതവും ആയുള്ള ബന്ധം  വല്ലപ്പോഴും പള്ളിയില്‍ പോകുന്നതിലോ, പ്രാര്‍ഥിക്കുന്നതിലോ ഒതുങ്ങുന്നു. മതത്തിന് ശാസ്ത്രത്തിന്‍റെ മേഖലയിലോ, സാമൂഹ്യ ജീവിതം ചിട്ടപ്പെടുതുന്നതിലോ എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് കൂടുതല്‍ പേരും കരുതുന്നില്ല, മതം എന്നത് വ്യക്തിയും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാട്‌ മാത്രമാണ് അവിടെ. അതിനാല്‍ തെന്നെ ആധുനിക ശാസ്ത്രം മതേതര മൂല്യങ്ങളില്‍ ഊന്നിയാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.പലപ്പോഴും ആധുനിക ശാസ്ത്രം നല്‍കിയ സംഭാവകനളെ ക്കുറിച്ച് ഭൌതിക വാദികള്‍  തങ്ങളുടേത് എന്നാ രീതിയില്‍ ഊറ്റം കൊള്ളാറുമുണ്ട്.

 

എന്നാല്‍ ഇവിടെ വീണ്ടും  ചിന്തിക്കേണ്ട വസ്തുത, യഥാര്‍ത്ഥത്തില്‍ ആധുനിക ശാസ്ത്രം മനുഷ്യന് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഗുനകരമായിരുന്നോ എന്നാണ്. നമ്മുടെ ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് സത്യമാണ്, പക്ഷെ അവക്കാനുപാതികമായി നമ്മുടെ ആധുനിക മനുഷ്യന്‍ കൂടുതല്‍ സന്തോഷവാനാണ് എന്ന് പറയാമോ? രണ്ടോ മോന്നോ നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരേക്കാള്‍ കൂടുതല്‍  സൌകര്യങ്ങള്‍ നാം അനുഭവിക്കുന്നുണ്ട് എന്നഗ്ത് സത്യമാണ് എന്നാല്‍ അവരെക്കാള്‍ കൂടുതല്‍ മനസ്സുഖവും സ്വാസ്ഥ്യവും നമ്മുക്കുണ്ടോ ?ഇല്ല എങ്കില്‍ നാം അടിസ്ഥാനപരമായി പുരോഗമിച്ചിട്ടില്ല എന്നല്ലേ അര്‍ഥം? പെരുകുന്ന ആത്മ്യത്യകളുടെയും വിഷാദ രോഗികളുടെ യും കണക്ക് സൂചിപ്പിക്കുന്നത് ആധുനികത നമ്മുക്ക് നല്‍കിയത് സമയമില്ലയ്മയും സൌര്യമില്ലായ്മയും ആണെന്നെല്ലേ? എല്ലാ മനുഷ്യര്‍ക്കും സുഖ സൌകര്യങ്ങള്‍ നല്‍കുന്നതില്‍ ആധുനിക ശാസ്ത്രം കൈകാര്യം ചെയ്തവര്‍ പരാജയപ്പെട്ടു എന്നെല്ലേ അര്‍ഥം ?

 

ശാസ്ത്ര നേട്ടത്തില്‍ മേനി നടിക്കുന്ന ഭൌതിക വാദികള്‍ അവയുടെ തിന്മയുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ട ? ഭൂമിയെ മൊത്തം പല പ്രായശ്യം നശിപ്പിക്കാനുള്ള ആയുധങ്ങളാണ് ഇന്ന് ലോക രാജ്യങ്ങള്‍ സംഭരിച്ചിരിക്കുന്നത്. ലോകമഹായുദ്ധങ്ങളും, ഹിരോഷിമയും നാഗസാക്കിയും മറ്റും ശാസ്ത്രത്തിന്‍റെ സംഭാവനകള്‍ തെന്നെയെല്ലേ ? യുക്തി ഭദ്രമായ സ്വാര്‍ഥതയില്‍ അധിഷ്ഠിതമായ ശാസ്ത്രമുന്നേറ്റം നമ്മുടെ മണ്ണും വിണ്ണും വിഷയമാക്കിയില്ലേ ? കുടിക്കുന്നതും ശ്വസിക്കുന്നതും എല്ലാം എന്ന് വിഷയമയമാണ്. പാശ്ചാത്യരില്‍ മൂന്നില്‍ രണ്ടു പേരും കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ളവരാണ് എന്ന് പഠനം ഉണ്ട് എന്ന് ഒരു ബ്ലോഗില്‍ വായിച്ചു. പാശ്ചാത്യരെ അനുകരിച്ചു അന്തമായി, മനുഷ്യപ്പെറ്റില്ലാത്ത്ത ശാസ്ത്രത്തിന്‍റെ പിന്നാലെ പായുന്ന പൌരസ്ത്യരും ഈ കണക്കിന്റെ കാര്യത്തിലും തൊട്ടു പിറകെ തെന്നെയുണ്ടായിരിക്കണം എന്നൂഹിക്കാം.  ഓസോണ്‍ പാളിയിലെ വിള്ളലും ആഗോള താപനവും ഒക്കെ മനുഷ്യന്റെ നിലനില്പിന് ഭീഷണിയിയായി നമ്മെ തുറിച്ചു നോക്കി കൊണ്ടിരിക്കുന്നു മറ്റൊരു വശത്ത്.

 

സാധാരണ പറയാറുണ്ട്‌, ശാസ്ത്രം ആത്യന്തികമായി നന്മയോ തിന്മയോ അല്ല, അത് എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിചിരിക്കും നന്മ തിന്മകള്‍ എന്ന്. തീയും കത്തിയും തുടങ്ങി മനുഷ്യന്‍ കണ്ടു പിടിച്ച എന്തും നന്മക്കും തിന്മക്കും ഉപയോഗിക്കാം എന്നത് പോലെ. എന്നാല്‍ മത വിശ്വാസികളില്‍ നിന്നും ശാസ്ത്രം, ഭൌതിക വാദികളുടെ കയ്യിലെതിയപ്പോള്‍, ഹിംസാത്മകവും, ധാര്‍മികതയ്ക്ക് വിരുദ്ധമായാണ് അത് ഉപയോഗിക്കപ്പെട്ടത്. ആധുനിക കാലത്ത് ഏറ്റവും കൂടുഉതല്‍ ഗവേഷണം നടന്ന ഇപ്പോഴും നടക്കുന്ന ഒരു മേഖല ആയുധം വികസിപ്പിക്കുന്നതിലാണ് എന്നോര്‍ക്കുക.

 

ഇബ്നു സീന വൈദ്യം കൈകാര്യം ചെയ്തിരുന്ന അവസ്ഥയില്‍ നിന്നും ഇന്നത്തെ കച്ചവടവാത്കരിക്കപ്പെട്ട വൈദ്യസ്ഥാപങ്ങളിലെക്കുള്ള മാറ്റത്തെ ക്കുറിച്ച് ടി മുഹമ്മദ്‌ വേളം, മാതൃഭുമിയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞത് ഓര്മ വരുന്നു.  ഭൌതികവാദ മുതലാളിത്ത ധാര്‍മികതയാണ് ഇന്ന് ശാസ്ത്ര മേഖലയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്തം പൂര്‍ണമായും യുക്തിപരമാണ് എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രശ്നം. ഇതേ ഭൌതികവാദ യുക്തിയാണ് ആധുനിക യുദ്ധശാസ്ത്രം മനുഷ്യര്‍ക്ക്‌ സംഭാവാന‍ ചെയ്തതും, മനുഷ്യരെ മാരക രോഗങ്ങളുടെയും ആഗോള താപനത്തിന്‍റെയും  ഭീഷണിയില്‍ അകപ്പെടുതിയതും. ലാഭ കൊതിയില്‍ അധിഷിതിതമായ ഇതേ യുക്തിതെന്നെയാണ് എന്‍ഡോ സള്‍ഫാന്‍ ബാധിത കാസര്‍കോടും നമ്മുക്ക് സമ്മാനിച്ചത്, അതോടൊപ്പം മുഴുവന്‍ മനുഷ്യരും തന്നെ  ഇന്ന് അത്തരത്തില്‍ ഉള്ള “ശാസ്ത്ര നേട്ടത്തിന്‍റെ” ഭീഷയിരുടെ നിഴലിലാണ് എന്ന് കൂടി ഓര്‍ക്കുക.