വൈരുധ്യാത്മക യുക്തിവാദം

യുക്തിവാദികളുടെ വിശ്വാസം അനുസരിച്ച് മനുഷ്യനടക്കം ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരിണാമത്തിലൂടെ ഉണ്ടായിട്ടുള്ളതാണ്. അനേകം വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന, തികച്ചും പ്രകൃതി പ്രതിഭാസമായ ഈ പരിണാമത്തിലെ ഇങ്ങയറ്റത്തുള്ള ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍. മനുഷ്യന്‍റെയോ മറ്റേതെങ്കിലും ജീവിവര്‍ഗതിന്‍റെയോ ഉത്ഭവത്തിന് പിന്നില്‍ യാതൊരുവിധത്തിലുള്ള ബുദ്ധിയോ, രൂപകല്പനയോ ഏതെങ്കിലും തരത്തിലുള്ള ബോധപൂര്‍വമായ ഇടപെടലുകളോ ഇല്ല. വാദത്തിന് വേണ്ടി ഇത് സത്യമാണെന്ന് നമ്മുക്ക് സങ്കല്‍പ്പിക്കാം.

പരിണാമ സിദ്ധാന്തം

ഒരു ജീവിവര്‍ഗത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍, അതിന്‍റെ നിലനില്പിന് അനുകൂലമായ ഗുണവിശേഷങ്ങള്‍ മാത്രം നിലനില്‍ക്കുകയും അവ അടുത്ത തലമുറകളിലേക്ക് പകരുകയും ചെയ്യുമെന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചു. കാലക്രമത്തില്‍ ഇത്തരം ചെറിയ ചെറിയ മാറ്റങ്ങള്‍ കൂടി ചേര്‍ന്ന് വലിയൊരു മാറ്റമായി മാറുകയും അങ്ങിനെ പുതിയ ഒരു ജീവിവര്‍ഗം തെന്നെ ഉടലെടുക്കയും ചെയ്യും ഇതാണ് ലളിതമായി പറഞ്ഞാല്‍ പരിണാമ സിദ്ധാന്തം. പരിണാമത്തെക്കുറിച്ച് ഡാര്‍വിന്‍ പറയുന്ന കാലത്ത് (1859) ജനിതശാസ്ത്രം പിറവിയെടുത്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം കരുതിയത്‌ ഒരു ജീവിവര്‍ഗം പരിണമിച്ച് മറ്റൊരു ജീവിവര്‍ഗം ഉണ്ടാകാന്‍ പ്രകൃതിനിര്‍ധാരണം മാത്രം മതി എന്നായിര്‍ന്നു. പ്രകൃതി നിര്‍ധാരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, പ്രകൃതി ഒരു ജീവിയിലെ നിലനില്പിന് അനുഗുണമായ വിശേഷങ്ങള്‍ മാത്രം നിലനിര്‍ത്തുകയും മറ്റുള്ളവയെ തള്ളുകയും ചെയ്യുക എന്നതാണ്. ഉദാഹണമായി സിംഹത്താല്‍ വേട്ടയാടപ്പെടുന്ന ഒരു കൂട്ടം മാന്‍കുട്ടികളില്‍ ഏറ്റവും വേഗത്തില്‍ ഓടാന്‍ കഴിവുള്ള മാന്‍കുട്ടികള്‍ മാത്രമേ അതിജീവിക്കൂ. അവസാനം, ഏറ്റവും വേഗത്തില്‍ ഓടാന്‍ കഴിയുന്ന മാനുകളെ മാത്രം പ്രകൃതി നിര്‍ധാരണം ചെയ്യും. ഈ രീതിയില്‍ ആണ് വിത്യസ്ത ജീവിവര്‍ഗങ്ങള്‍ ഉണ്ടായത് എന്നാണു ഡാര്‍വിന്‍ കരുതിയത്‌.

പക്ഷെ പിന്നീട് ജനിതക ശാസ്ത്രത്തിന്‍റെ വരവോടെ കൂടി, ഡാര്‍വിന്‍ കരുതിയ പോലെ അത്ര ലളിതമല്ല ജീവനും ജീവിവര്‍ഗങ്ങളും എന്ന് മനസ്സിലായി. കാരണം ഓരോ ജീവിവര്‍ഗതെയും ക്കുറിച്ചുള്ള വിവരങ്ങള്‍ അവയുടെ ഡി എന്‍ യെ യില്‍ ആണ്, അത്യന്തം സങ്കീര്‍ണമായ രീതിയില്‍, രേഖപ്പെടുത്തി വെച്ചിട്ടുള്ളത്. ഒരു ജീവി വര്‍ഗത്തില്‍ നിന്നും വേറൊരു ജീവി വര്‍ഗം ഉണ്ടാകണം എങ്കില്‍ ഇതില്‍ മാറ്റം വരണം. അങ്ങിനെയാണ് Modern Evolutionary Sysnthesis തിയറി വരുന്നത്. ഇതനുസരിച്ച് ജീവിവര്‍ഗങ്ങള്‍ രൂപപ്പെടുന്നത്, ജീവികളില്‍ യാദൃശ്ചികമായി ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ക്ക്(mutation) മേല്‍ പ്രകൃതി നിര്‍ധാരണം പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമാണ്. അഥവാ ഈ തിയറി അനുസരിച്ച് മ്യൂട്ടെഷനും, പ്രകൃതി നിര്‍ദ്ധാരണവും ഒരുമിച്ചു പ്രവര്‍തിചിട്ടാണ് ജീവിവര്‍ഗങ്ങള്‍ ഉടലെടുക്കുന്നത്. ഇവിടെ ശരിദ്ധിക്കേണ്ട കാര്യം, പ്രകൃതി നിര്‍ധാരണം എന്ന് പറഞ്ഞാല്‍ ഒരു ജീവി വര്‍ഗ്ഗത്തിന്റെ നിലനില്പിന് അനുകൂലമായ ഗുണവിശേഷം നിലനില്‍ക്കും എന്നത് മാത്രമാണ്, അല്ലാതെ പ്രകൃതി മറ്റൊരു തിരഞ്ഞെടുപ്പും നടത്തുന്നില്ല.

യുക്തിവാദം വൈരുധ്യാതമകം

മുകളില്‍ പറഞ്ഞ രീതിയിലുള്ള പരിണാമപ്രകാരമാണ് മനുഷ്യനും മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങളും, തലച്ചോറും മറ്റെല്ലാ സങ്കീര്‍ണമായ അവയവങ്ങളും ഉടലെടുത്തത് എന്നാണു യുക്തിവാദികള്‍ വിശ്വസിക്കുന്നത്. അഥവാ നാം ചിന്തിക്കാനും വിവരങ്ങള്‍ മനസിലാക്കാനും ഉപയൊഗിക്കുന്ന തലച്ചോര്‍, നിലനില്‍പ് എന്നതില്‍ മാത്രം അധിഷ്ടിതമായ പ്രകൃതി നിര്‍ധാരണതാല്‍ നിയന്ത്രിക്കപ്പെടുന്ന തികച്ചും യാദൃശ്ചികമായ ഒരു പ്രതിഭാസത്തിന്‍റെ ഫലമാണ്. അതുകൊണ്ട് തെന്നെ ആ തലച്ചോര്‍ ഉപയോഗിച്ച് നാം ഉണ്ടാക്കുന്ന വിശ്വാസങ്ങളും നിഗമനങ്ങളും നമ്മുടെ നിലനില്പിന് അനുഗുണമായിര്‍ക്കും പക്ഷെ ഇവ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായും സത്യമാണ് എന്ന് നമ്മുക്ക് പറയാവതല്ല. യുക്തിവാദ പ്രകാരം നമ്മുടെ വിശ്വാസങ്ങളെയും ചിന്തയെക്കുറിച്ചും ഉറപ്പിച്ച് പറയാവുന്ന ഒരേ ഒരു വസ്തുത, അവ നമ്മുടെ നിലനില്പിന് സഹായകമായ രീതിയില്‍ പെരുമാറാന്‍ നമ്മെ സഹായിക്കുന്നു എന്നത് മാത്രമാണ്.

ഒരു ഉദാഹരണതിലൂടെ ഇത് വിശദീകരിക്കാം. നാം നേരെത്തെ പറഞ്ഞ മാന്‍കൂട്ടത്തെ പോലെയുള്ള ഒരു ജിവി വര്‍ഗത്തെ എടുക്കുക. സിംഹത്തെ കണ്ടാല്‍ ഓടുന്ന മാനിനെ മാത്രമേ പ്രകൃതി നിര്‍ധാരണം വഴി തിരഞ്ഞെടുക്കപെടുള്ളൂ അല്ലാത്തവ നിലനില്‍ക്കില്ല എന്നും നാം മനസ്സിലാക്കി. പക്ഷെ സിംഹത്തെ കാണുന്ന മാന്‍ എന്തായിരിക്കും ചിന്തിക്കുന്നുണ്ടായിരിക്കുക (അവ ചിന്തിക്കുന്നുണ്ട് എന്ന് സങ്കല്‍പ്പിച്ചാല്‍) ?. സിംഹത്തെ ക്കുറിച്ച് മാനിനു ഒരുപാട് വിശ്വാസങ്ങള്‍ ഉണ്ടാകാം. ഉദാഹരണമായി മാന്‍ കരുതുന്നുണ്ടാവാം സിംഹം ഒരു പ്രേതമാണെന്നും, പ്രേതത്തെ കണ്ടാല്‍ ഓടണം എന്നും, അതുകൊണ്ടായിരിക്കാം അത് ഓടുന്നത്. അല്ലെങ്കില്‍ മാന്‍ കരുതുന്നുണ്ടാകാം, സിംഹം ഒരു ഓട്ടമതസരത്തിന് വരുന്നതാണ്, അതുകൊണ്ട് ഏറ്റവും സ്പീഡില്‍ ഓടിയാലെ ജയിക്കാന്‍ കഴിയുകയുള്ളൂ എന്ന്. അതുമെല്ലെങ്കില്‍ സിംഹം താനുമായി കൂട്ടുകൂടാന്‍ വരുന്നതാണ് എന്നും ഓടിയാല്‍ മാത്രമേ അത് കൂട്ട് കൂടുകയുള്ളൂ എന്നുമാകാം. നോക്കും, ഇവിടെ ഈ വിശ്വാസങ്ങള്‍ എല്ലാം തെന്നെ തെറ്റാണ്, പക്ഷെ മാനിന്‍റെ പെരുമാറ്റം അതിന്‍റെ, അതിജീവനത്തിന് സഹായകമാണെങ്കില്‍, വിശ്വാസം ശരിയോ തെറ്റോ എന്നത് പ്രസക്തമല്ല, അത്തരം വിശ്വാസം നല്‍കുന്ന ഗുണവിശേഷം തെന്നെ തിരഞ്ഞെടുക്കപ്പെടും. ഇതേ പോലെ തെന്നെ നമ്മുടെ തലച്ചോര്‍ ഉപയോഗിച്ച് നാം രൂപപ്പെത്തുന്ന വിശ്വാസങ്ങളും നിഗമങ്ങളും സത്യമാണ് എന്ന് യാതൊരു ഉറപ്പുമില്ല, കാരണം തലച്ചോറിന്റെ പരിണാമത്തില്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കുക എന്നത് ഒരു ഘടകം ആയിരുന്നിട്ടെയില്ല. അതുകൊണ്ട് തെന്നെ യുക്തിവാദം ശരിയാണെങ്കില്‍ യുക്തിവാദികളുടെ ചിന്തകളും വിശ്വാസങ്ങളും ശരിയാണ് എന്ന് പറയാന്‍ പറ്റില്ല എന്ന് വരും. അവരുടെ വിശ്വാസങ്ങള്‍ ശരിയല്ല എങ്കില്‍ യുക്തിവാദം ശരിയല്ല എന്ന് വരും. യുക്തിവാദികല്‍ക്കൊരിക്കലും ഈ വൃത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ പെറ്റില്ല. അതുകൊണ്ട് പ്രക്രുത്യാതീതമായ യാതൊന്നിനെയും അന്ഗീകരിക്കത്ത്ത യുക്തിവാദം വൈരുധ്യാതിഷ്ടിതമാണ്.

 പ്രകൃതി വാദം

തീവ്ര യുക്തിവാദികള്‍ പലപ്പോഴും പ്രകൃത്യാതീതമായ യാതൊന്നും ഇല്ല എന്ന് ശഠിക്കാറുണ്ട്. അതുകൊണ്ട് തെന്നെ ദൈവവും, മാലാഖമാരും, സ്വര്‍ഗവും, നരകവും എല്ലാം ഇത്തരം യുക്തിവാദികള്‍ക്ക് ശാസ്ത്രവിരുദ്ധമാണ്, അവയില്‍ വിശ്വസിക്കുന്നവര് യുക്തിവിരുദ്ധരും. പദാര്‍ത്ഥ ലോകത്തിനപ്പുറത്ത് ഒന്നുമില്ല എന്നും, ഈ ലോകത്തെ എല്ലാ പ്രതിഭാസങ്ങളും പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമാണ് എന്നും, ഈ പ്രപഞ്ചത്തിനു പിന്നിലോ (ആദി കാരണം) ഈ പ്രപഞ്ചത്തിലെ തെന്നെ മറ്റേതങ്കിലും പ്രതിഭാസത്തിന് പിന്നിലോ പ്രക്രിത്യതീതമായ യാതൊരു ശക്തിയുമില്ല എന്നുമുള്ള വാദമാണ് പ്രകൃതിവാദം (naturalism) എന്നറിയപ്പെടുന്നത്. അതായത് പ്രകൃതിവാദം അഭൌതികമായ, പദാര്‍ത്ഥ ലോകതിനപ്പുറതുള്ള യാതൊന്നിനെയും അംഗീകരിക്കില്ല. യുക്തിവാദിള്‍ ഈ അര്‍ത്ഥത്തില്‍ പ്രകൃതി വാദികളാണ്. ഇവരോട് പറയാനുള്ളത്, ഈ ലോകത്തെ ക്കുറിച്ച് തെന്നെ നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പറയാന്‍ നിങ്ങള്ക്ക് കഴിയില്ല ഇതുകൊണ്ട് തെന്നെ യാദൃശ്ചികമായി പരിണമിച്ചുണ്ടായ തലച്ചോര്‍ ഉപയോഗിച്ച് പദാര്‍ത്ഥ ലോകത്തിനപ്പുറത്ത് യാതൊന്നുമില്ല എന്ന് ശടിക്കരുത്.

അനുബന്ധം: യുക്തിവാദിയോടു ഈ പ്രപഞ്ചവും അതിലെ ഓരോ സിസ്റവും വളരെ വ്യവസ്ഥാപിതമായും ന്യൂനതകളില്ലാതെയുമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് പറഞ്ഞു നോക്കൂ., അവര്‍ ഉടന്‍ തെന്നെ ദൈവത്തിന്‍റെ സൃഷിടിയിലെ "പിഴവുകള്‍" നിരത്താന്‍ തുടങ്ങും. ഇവിടെ പക്ഷെ നിങ്ങള്‍ അതിന് നേരെ വിപരീതമായ ഒരു സമീപനം ആയിരിക്കും കാണാന്‍ പോകുന്നത്, ഇവിടെ യുക്തിവാദി വാദിക്കുക അദ്ദേഹത്തിന്‍റെ ധിഷണ വളരെ കുറ്റമറ്റതാണ് എന്നും അതിനാല്‍ അതിന്‍റെ പരിധിക്ക് പുറത്തു യാതൊന്നും സത്യമായിട്ട് ഇല്ലായെന്നുമായിരിക്കും