ഖുര്‍ആനിലെ ഭൂമി പരന്നതോ ?

വിശുദ്ധ ഖുര്‍ആനിലെ ഭൂമിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട മലയാളത്തില്‍ ബ്ലോഗ്‌ എഴുതിയ ബൂലോഗത്തെ ഒരു പ്രമുഖ ഇസ്ലാം വിമര്‍ശകനുമായി കമ്മന്റിലൂടെ സംവദിച്ചിരുന്നു. അന്നെഴുതിയ മറുപടിയാണ് ഇവിടെ ഒരു പോസ്റ്റ്‌ ആയി കൊടുക്കുന്നത്. വിമര്‍ശനം ഖുര്‍ആനില്‍ ഭൂമിയെ കുറിച്ച പ്രയോഗിച്ചിട്ടുള്ള "പരത്തി","വിശാലമാക്കി" പോലെയുള്ള പ്രയോഗങ്ങളള്‍ കേന്ദ്രീകരിച്ചാണ്. ഖുര്‍ആനില്‍ ഭൂമിയെ വിരിപ്പിനോട് ഉപ്മിച്ചിട്ടുണ്ട് അത് കൊണ്ട് ഖുര്‍ആനിലെ ഭൂമി വിരിപ്പു പോലെ പരന്നതാണ് എന്നും, ആധുനിക മുസ്ലിംകള്‍ അത് ഉരുട്ടാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ആക്ഷേപം. വിമര്‍ശകര്‍ ഉദ്ധരിക്കാരുള്ള ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക.

ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പും ആകാശത്തെ മേലാപ്പുമാക്കിത്തരികയും, മാനത്തുനിന്ന് ജലം വര്‍ഷിച്ച് അത് കൊണ്ട് നിങ്ങള്‍ക്കാഹരിക്കാനുള്ള കായ്കനികള്‍ ഉത്പാതിപ്പിച്ചുതരികയും ചെയ്തവനെത്രേ അവന്‍। അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ അല്ലാഹുവിന്ന് സമന്മാരെ കല്‍പ്പിക്കാതിരിക്കുക(ഖുര്‍ആന്‍ 2:22)

അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചു നില്‍ക്കുന്ന പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈരണ്ടു ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെകൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട് (ഖുര്‍ആന്‍ 13:03)

ഭുമിയെ ഞാന്‍ ഒരു വിരിപ്പാക്കിയില്ലേ?(ഖുര്‍ആന്‍ 78:6)

ഈ സൂക്തതങ്ങളില്‍ നിന്നും,ഖുര്‍ആനിന്‍റെ രചയിതാവ് ഭൂമിയുടെ ആകൃതിയെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കാമോ? മുസ്ലിംകള്‍ ഖുര്‍ആനില്‍ നിന്നും അങ്ങനെ മനസ്സിലാകുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നോ? നമ്മുക്ക് പരിശോധിക്കാം।


ആദ്യമായി മനസ്സിലാക്കേണ്ടത്‌, ഭൂമിയുടെ ഗോളാകൃതി കണ്ടുപിടിച്ചത്‌ ഗലീലിയയോ, കോപ്പര്‍നിക്കസോ അല്ല എന്നതാണ്. ക്രിസ്തുവിനു ആറു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് ഗ്രീക്ക്‌ തത്വചിന്തകര്‍ മനസ്സിലാക്കിയിരിന്നു. ടോളമിയുടെ പ്രാപഞ്ചിക മാതൃക ഭൂകേന്ദ്രീകൃതമായിരുന്നെങ്കിലും ഭൂമിയടക്കമുള്ള ഗോളങ്ങളുടെ ആകൃതി ഉരുണ്ടത് തെന്നെയായിരുന്നു. ഒരു വിധം എല്ലാ ഗ്രീക്ക്‌ തത്ത്വചിന്തകരും ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിച്ചിരുന്നു പൈതഗോറസ്(Pythagoras 570 BC), ഹെറോടോടസ് (Herodotus 431 BC) , പ്ലാടോ (Plato 427 BC), അറിസ്ടോട്ടില്‍ (Aristotle 384 BC), എറാസ്തെനിസ്(Eratosthenes 276 BC) പോലുല്ലവരെല്ലാം തെന്നെ ഭൂമി ഉരുണ്ടതാണ് എന്ന് മനസ്സിലാക്കിയിരുന്നു എറാസ്തെനിസ് 240 ബി സി യില്‍ ഭൂമിയുടെ ചുറ്റളവ്‌ അളക്കാന്‍ പോലും ശ്രമിച്ചു।
രസകരമായ വസ്തുത, ഈ വിമര്‍ശകര്‍ പലപ്പോഴും പറയാറുള്ളത്‌,പ്രാചീന അറബികള്‍ക്ക് ഗ്രീക്ക്‌ തത്വചിന്തകളുമായി പരിചയമുണ്ടായിരുന്നു എന്നും ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ പരാമര്‍ശങ്ങള്‍, മുഹമ്മദ്‌ നബി ഗ്രീക്ക്‌ ശാസ്ത്രഞ്ജരില്‍ നിന്നും കടമെടുത്തതാണ് എന്നു മാണ്. ഏതായിരുന്നാലും ആദ്യകാല മുസ്ലിംകളും ഭൂമി ഉരുണ്ടതാണ് എന്ന് തെന്നെയാണ് മനസ്സിലാക്കിയിരുന്നത്.  A History of Astronomy from Thales to Kepler (Auothered by Ile Dreyar 2nd Edn, Dover Publication, New York) എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കുക.

"Any how, the fact of the earth being a sphere of very small dimensions in comparison to the size of the universe was accepted without a position by every Arabian Scholar, and the very first scientific work undertaken after the vise of Astronomy among them was a determination of the size of the earth। It was carried out by order of Khalif Al-Mamoon in the plane Palmyr...The cricumference of the earth being 20400 miles and the diameter 6500 miles"
"പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ പരിമാണം മാത്രമുള്ള ഒരു ഗോളമാണ് ഭൂമിയെന്ന വസ്തുത ഏതോ വിധത്തില്‍ അറേബ്യന്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അനിഷേധ്യമായ സ്വീകാര്യത നേടിക്കഴിഞ്ഞിരുന്നു। അവര്‍ക്കിടയില്‍ ജോതിശാസ്ത്രത്തിന്റെ ഉദ്ഗതിയെ തുടര്‍ന്ന് ആദ്യമായി നടത്തപ്പെട്ട ശാസ്ത്രീയ സംരംഭം ഭൂമിയുടെ വലിപ്പം നിര്‍ണയിക്കുകയായിരുന്നു. പാല്‍മിറ സമതലത്തില്‍ ഖലീഫ മാമൂന്റെ ഉത്തരവ് പ്രകാരമാണ് അത് നടന്നത്...അങ്ങിനെ ഭൂമിയുടെ ചുറ്റളവ്‌ 20400 നാഴികയായും വ്യാസം 6500 നാഴികയായും കണക്കാക്കപ്പെട്ടു. (ഉദ്ധരണം: ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുന്നില്‍: ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌)"

ഗലീലിയോ ജനിക്കുന്നതിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ്, 830 AD യില്‍ ആണ് ഇത് നടന്നത് എന്നും, ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഖലീഫയാണ് ഈ സംരംഭത്തിന്ന് ഉത്തരവ് നല്‍കിയത് എന്നും ഓര്‍ക്കുക. ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി കണക്കാക്കിയ മറ്റൊരു മുസ്ലിംപണ്ഡിതനായിരുന്നു അല്‍-ബിറൂനി (Abu Rayhan Biruni 973 AD) അദ്ദേഹം ഭൂമിയുടെ ആരമായി കണക്ക് കൂട്ടിയത്‌ 6,339.9km ആണ്, ഇത് യഥാര്‍ത്ഥ അളവിനേക്കാള്‍ വെറും 16.8 കിലോ മീറ്റര്‍ മാത്രമേ വിത്യാസമുള്ളൂ എന്നോര്‍ക്കുക. പടിഞ്ഞാറിന്നു ഈ അളവ് കിട്ടുന്നതിനു പതിനാറാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വന്നു എന്നതും സ്മരണീയമാണ്.
(അവലംബം: http://en.wikipedia.org/wiki/Biruni )

ഇവരെല്ലാവരും തെന്നെ ഖുര്‍ആന്‍ ദൈവികമാണെന്ന് വിശ്വസിച്ചവരും ഖുര്‍ആന്‍ അറിയുന്നവരും ആയിരുന്നു. അവരാരും തെന്നെ ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കുന്നത് ഖുര്‍ആനിന്ന് വിരുദ്ധമാണ് എന്ന് മനസ്സിലാക്കിയില്ല. അക്കാലത്തെ അറിയപ്പെടുന്ന ഒരു മുസ്ലിം പണ്ഡിതനും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.  യഥാര്‍ത്ഥത്തില്‍ ആദ്യകാല മുസ്ലിം പണ്ഡിതന്മാര്‍ ആരും തെന്നെ മനസ്സിലാക്കാത്ത ഒരു കാര്യമാണ് നമ്മുടെ ആധുനിക യുക്തിവാദികള്‍ ഖുര്‍ആനില്‍നിന്നും മനസ്സിലാക്കുന്നത്. ഇബ്നുതൈമിയയെ(1263-1328 AD) പോലുള്ള ആദ്യ കാല ഇസ്ലാമിക പണ്ഡിതന്മാര്‍ ഭൂമി ഉരുണ്ടതാണ് എന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ എകാഭിപ്രായമാണ് (ഇജ്മാ) എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം റാസിയും ഇക്കാര്യം അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. നമ്മുടെ യുക്തിവാദികള്‍ക്ക് ഏതായാലും ഇവരെക്കാളും ഖുര്‍ആന്‍ പാണ്ഡിത്യവും അറബി ഭാഷാ പരിജ്ഞാനവും ഉണ്ടാവില്ലല്ലോ.

ആകൃതിയോ പ്രകൃതിയോ?
ഈ സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുക്കാതെ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും അവ ആകൃതിയെ കുറിക്കുന്നവയല്ല, മറിച്ച് ഭൂമിയുടെ പ്രകൃതിയെ കുറിച്ചാണ് എന്ന്. ഖുര്‍ആന്‍ ഭൂമിയെ വിരിപ്പിനോട് മാത്രമല്ല ഉപമിചിട്ടുള്ളത് മെത്തയോടും, തൊട്ടിലിനോടും എല്ലാം ഉപമിചിട്ടുണ്ട്. ഇവയെല്ലാം ഒരേ ആകൃതിയാണോ? തൊട്ടില്‍ വിരിപ്പ് പോലെ പരന്ന് നിശ്ച്ചേട്ടമായി കിടക്കുന്നതാണോ? ഈ സൂക്തങ്ങള്‍ ഭൂമി ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി ഉള്ളതല്ല, മനുഷ്യര്‍ക്ക്‌ വേണ്ടി ഭൂമിയെ എങ്ങനെ വാസയോഗ്യമാക്കി തന്നിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഖുര്‍ആന്‍. ഭൂമിയെ പരവതാനി പോലെയും, മെത്ത പോലെയും, തൊട്ടില്‍ പോലെയും എല്ലാം വിതാനിച്ച സൃഷ്ടികര്‍ത്താവിനെ മനുഷ്യന് എങ്ങനെയാണ് നിഷേധിക്കാന്‍ കഴിയുക എന്നതാണ് ഖുര്‍ആന്‍റെ ചോദ്യം. ആ സൂക്തം ഒന്നുകൂടി വായിച്ചു നോക്കൂ!

ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പും ആകാശത്തെ മേലാപ്പുമാക്കിത്തരികയും, മാനത്തുനിന്ന് ജലം വര്‍ഷിച്ച് അത് കൊണ്ട് നിങ്ങള്‍ക്കാഹരിക്കാനുള്ള കായ്കനികള്‍ ഉത്പാതിപ്പിച്ചുതരികയും ചെയ്തവനെത്രേ അവന്‍। അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ അല്ലാഹുവിന്ന് സമന്മാരെ കല്‍പ്പിക്കാതിരിക്കുക(ഖുര്‍ആന്‍ 2:22)


ഇനി, ഇവിടെ വിരിപ്പിന്നു പകരം, യുക്തിവാദികള്‍ പറയുന്ന പോലെ "ഭൂമിയെ നിങ്ങള്‍ക്ക്‌ പന്ത് പോലെ ആക്കി തരികയും" എന്ന് വായിച്ചു നോക്കൂ। അസംബന്ധമായി തോന്നുന്നില്ലേ ? "അര്‍ള്" എന്ന അറബി പദം‍, ഭൂമിയെ മൊത്തം അല്ലാതെ, നാം കാണുന്ന ഭൂപ്രദേശത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും എങ്ങനെ ഉപയോഗിക്കാറുണ്ടല്ലോ?തീര്‍ച്ചയായും ഭൂമിയെ മെത്ത പോലെ, വിരിപ്പ് പോലെ, തോട്ടില്‍ പോലെ വിതാനിച്ച ദൈവത്തിന്നു നാം നന്ദി പറയണം. നാം അറിഞ്ഞിടത്തോളം ഭൂമി മാത്രമേ മനുഷ്യന് വാസയോഗ്യമായി ഈ പ്രപഞ്ചത്തില്‍ ഉള്ളൂ.

ഈ സൂക്തങ്ങള്‍ ഉപയോഗിച്ച് ആധുനിക മുസ്ലിംകള്‍ ഭൂമി ഉരുട്ടുന്നത് വരെ, എല്ലാ മുസ്ലിംകളും ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കിയത്‌ പരന്ന ഭൂമിയാണ് എന്ന് പറയുന്നവര്‍, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ മാത്രമല്ല ചരിത്രവും അറിയാത്തവരാണ് എന്ന് പറയേണ്ടി വരും.

19 Responses to "ഖുര്‍ആനിലെ ഭൂമി പരന്നതോ ?"

sanchari responded on May 29, 2010 at 7:50 AM #

ഇത് നിരീശ്വര ക്മ്യുനിസ്റ്റു യുക്തിവാദ തീവ്രവാദമല്ലേ ഇവിടെ വായിക്കുക

ea jabbar responded on July 23, 2010 at 5:43 AM #

കുര്‍ ആനില്‍ ശാസ്ത്രമോ?

Subair responded on July 24, 2010 at 10:04 PM #

ജബ്ബാര്‍ മാഷ്, താങ്കളുടെ പോസ്റ്റ്‌ കണ്ടു. പക്ഷെ എന്‍റെ വിഷയം ഖുര്‍ആനിലെ ശാസ്ത്രമായിരുന്നില്ല. ഖുര്‍ആന്‍ ഭൂമി പരന്നതാണ് എന്ന് പറയുന്നു എന്നും, ആധുനിക മുസ്ലിംകള്‍ അത് ഉരുട്ടിയതാണ് എന്നും ഉള്ള താങ്കള്‍ അടക്കമുള്ള യുക്തിവാദികള്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയാണ് ഞാന്‍ എഴുതിയത്.

യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്‍റെ പോസ്റ്റിന്റെ ആദ്യത്തില്‍ പറഞ്ഞ യുക്തിവാദി ജബ്ബാര്‍ മാഷ് തെന്നെയാണ്. ഈ വിഷയം ജബ്ബാര്‍ മാഷിന്‍റെ ബ്ലോഗില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്, അതാണ്‌ ഞാന്‍ ഇവിടെ ഒരു പോസ്റ്റായി കൊടുത്തത്. വിഷയവും ആയി ബന്ധമുള്ള ആ പോസ്റ്റിന്റെ ലിങ്ക് കൊടുക്കാതെ, ഞാന്‍ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ലാത്ത വിഷയത്തിലുള്ള പോസ്റ്റ്, ഇതിന് മറുപടിയായി കൊടുത്തത് എന്താണ് എന്ന് മനസ്സിലായില്ല.

ഏതായാലും ഇതാണ് ലിങ്ക്:

ഖുര്‍ആനിലെ പ്രപഞ്ച വിജ്ഞാനം

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയാതെ, കര്യബോധമുള്ള യുക്തിവാദികള്‍ പോലും വായിക്കാന്‍ അറക്കുന്ന ഭാഷയില്‍ ഉള്ള, ഇന്‍റര്‍നെറ്റില്‍ അറിയിപ്പെടുന്ന വംശീയ വിദ്വേഷ പ്രോപഗണ്ട സൈറ്റുകളില്‍ നിന്ന് കോപിയടിച്ചു, ഉറവിടം വെളിപ്പെടുത്താതെ തെന്റെതന്ന ‍ നാട്യത്തില്‍ പേസ്റ്റ് ചെയ്യുകയായിരുന്നു അന്ന് ജബ്ബാര്‍ മാഷ്‌ ചെയ്തത്.

യൂറോപ്യന്‍ നവോദ്ധാനതിന്ന് അടിത്തറ പാകിയത്, ഇസ്ലാമിക സുവര്‍ണ കാലം എന്നറിയപ്പെടുന്ന എട്ടാം നൂറ്റാണ്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള കാലഘടത്തിലെ അറബ് ശാസ്ത്രഞ്ഞരാണ് എന്ന് മുഖ്യധാര ചരിത്രകാരന്‍മാര്‍ പറയുമ്പോള്‍, "മുസ്ലിം ലോകത്തുനിന്നും അത്യപൂര്‍വ്വമായി ഏതാനും ശാസ്ത്രകാരന്മാരുണ്ടായിട്ടുണ്ട്" എന്ന് പറയുന്നതിലെ അജ്ഞാത അവഗണിക്കാം, എന്നാല്‍ ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠം പഠിച്ച, ഇസ്ലാമിനെക്കുറിച്ചും, ഖുര്‍ആനിനെ കുറിച്ചും ഗ്രന്ഥങ്ങള്‍ രചിച്ച അവിസന്ന ദൈവ വിശ്വാസിയെ ആയിരുന്നില്ല എന്ന് പറയുന്നത് കടുത്ത മുന്‍വിധിയുള്ളതുകൊണ്ടാണ് എന്ന് പറയാതെ നിര്‍വാഹമില്ല.

കുരുത്തം കെട്ടവന്‍ responded on July 25, 2010 at 6:27 AM #

യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവരിലധികവും കടുത്ത വര്‍ഗീയവാദികളാണു. ഉദാഹരണത്തിനു ബ്ളോഗില്‍ 'നിറഞ്ഞ്‌ നില്‍ക്കുന്ന' ഇ എ ജബ്ബാറിനെ തന്നെ നോക്കുക. അദ്ദേഹം കടുത്ത ഇസ്‌ലാം അവഹേളനവും പരിഹാസവുമാണൂ സ്വന്തം ബ്ളോഗിലൂടെ പ്രചരിപ്പിക്കുന്നത്‌. എന്നിട്ട്‌ പറയും ഞാന്‍ മനുഷ്യ നന്‍മക്കുവേണ്ടിയാണു നിലകൊള്ളുന്നത്‌! എനിക്ക്‌ അങ്ങിനെ പറയാം.!! ആരാണു 'അങ്ങിനെ പറയാനുള്ള' ലൈസന്‍സ്‌ നല്‍കിയത്‌? യുക്തിവദം! യുക്തിവാദം എന്നുള്ളത്‌ മതങ്ങളെ (അല്ലെങ്കില്‍ ഒരു പ്രത്യാക മതത്തെ) ടാര്‍ജറ്റ്‌ ചെയ്ത്‌ പരിഹസിച്ചും പ്രകോപിപ്പിച്ചും പകരം മറ്റൊന്നും നിര്‍ദ്ദേശിക്കാനില്ലാത്ത ഒന്നോ?! യുക്തിവാദികള്‍ എപ്പോഴും പറയുന്ന ഒന്ന് ഖുറ്‍ആനാണു അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നാണൂ! അതിനുള്ള കാരണമായി പറയുക അവിശ്വാസികള്‍ക്കുള്ള ശിക്ഷകളെ കുറിച്ചോ മുന്നറിയിപ്പുകളെ കുറിച്ചോ ഉള്ള വാക്യങ്ങളൂം!. അബൂലഹബിനെ ശിക്ഷിക്കാന്‍ പാടില്ല! (എന്നാല്‍ രാവണനെ കൊല്ലാന്‍ പാടില്ല! കംസനെ വധിച്ചത്‌ മനുഷ്യാവകാശ ലംഘനം!! എന്നൊന്നും ഇതുവരെ ഒരു യുക്തിവാദിയും പറഞ്ഞതായി കേട്ടിട്ടില്ല.) രാവണണ്റ്റെയും കംസണ്റ്റെയും അതേ സ്ഥാനമായിരുന്നു ഇവര്‍ ശിക്ഷിക്കാന്‍ പാടില്ലെന്ന് പറയുന്ന അബൂലഹബിനു. അല്ലെങ്കില്‍ മക്കാ മുശ്‌രിക്കുകള്‍ക്ക്‌. അത്‌ 'മനുഷ്യാവകാശ' ലംഘനവും അന്യമത നിന്ദയുമാണത്രെ!! (മത വിശ്വാസിയല്ല ഇത്‌ പറയുന്നതെന്നോര്‍ക്കണം!). ഈ യുക്തിവാദികള്‍ മനുഷ്യ മനസ്സില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയല്ലാറ്റെ മറ്റൊന്നും ചെയ്യുന്നില്ല. യദാര്‍ത്ഥത്തില്‍ മതങ്ങളുടെ പേരു പറഞ്ഞ്‌ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നത്‌ ഈ യുക്തിക്ക്‌ 'വാതം' പിടിച്ചവരെത്ര!

..naj responded on July 26, 2010 at 7:10 AM #

my sign under the above

ജയരാജ്‌മുരുക്കുംപുഴ responded on July 29, 2010 at 5:41 AM #

aashamsakal...........

K@nn(())raan*خلي ولي responded on August 20, 2010 at 5:41 AM #

@@@
നല്ല ലേഖനം.

കുരുതംകെട്ടവന്‍ പറഞ്ഞതിന് കീഴെ കണ്ണൂരാന്റെ വക ഒരൊപ്പ്!

***

പ്രതികരണൻ responded on September 8, 2010 at 10:49 AM #

മാഷേ,
കറങ്ങിത്തിരിഞ്ഞ് എത്തിയപ്പോൾ പാതിരാവായി. രാവിലെ ഞാൻ വായിക്കും!

CKLatheef responded on September 23, 2010 at 8:16 AM #

താങ്കള്‍ എന്റെ ബ്ലോഗില്‍ ഉന്നയിച്ച ചില സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയണമെന്നുണ്ടായിരുന്നു മെയില്‍ ലഭ്യമല്ലാത്തതുകൊണ്ടാണ് പ്രതികരിക്കാതിരിന്നത്. മെയില്‍ നല്‍കുന്ന പക്ഷം മറുപടി പറയാന്‍ ശ്രമിക്കാം.

siraj padipura responded on September 25, 2010 at 2:21 AM #

അസ്സലാമു അലൈക്കും
സുബൈറിക്ക
അൽ-ഫാത്തിഹ- സൂറത്തിന്റെ.അവതരണ.പഛാത്തല.കാല.സന്ദർഭം.
അറിയാൻ അതിയായ ആഗ്രഹമുണ്ട്.മറുപടി തന്ന് സഹായിക്കണം

Subair responded on September 26, 2010 at 2:22 AM #

ലതീഫ്‌, നിങ്ങളുടെ ബ്ലോഗില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന യാഹൂ ഐഡിയില്‍ മെയില്‍ അയച്ചിരുന്നു, കിട്ടിയില്ലങ്കില്‍ അറിയിക്കുക.

സിറാജ്: മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനും, അമാനി മൌലവിയുടെ ഖുര്‍ആന്‍ വ്യഖാനവും ഒക്കെയാണ് മലയാളത്തില്‍ എനിക്കറിയുന്ന ഖുര്‍ആന്‍ വ്യാഖാന ഗ്രന്ഥങ്ങള്‍, ഇവയില്‍ ഈ സൂറത്തിന്റെ അവതരണ പശ്ചാത്തലവും മറ്റും വിവരിക്കുന്ന്ട്. ഇതില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് (www.thafheem.net )

siraj padipura responded on September 26, 2010 at 11:19 AM #

അസ്സലാമു അലൈക്കും
സുബൈറിക്ക.തഫ്ഹിമുൽ ഖുർ‌ആൻ നോക്കി സന്ദർഭ‌മൊ സാഹചര്യ-
മൊ അതിലും വിവരിച്ചിട്ടില്ല ഞാൻ അന്വഷണത്തിലാണു.നന്ദി
അദ്ധ്യായം:അല്‍ഫാതിഹ
അവതരണം:മക്കയില്‍
അവതരണ ക്രമം:5
സൂക്തങ്ങള്‍:7
ഖണ്ഡികകള്‍:1
തഫ്ഹീം വാള്യം:1

kARNOr(കാര്‍ന്നോര്) responded on November 11, 2010 at 12:03 PM #

നല്ല ലേഖനം

Subair responded on January 14, 2013 at 11:38 AM #

ചരിത്രത്തില്‍ നിന്നും ആദ്യം പടികേണ്ടത് മുഹമ്മദിന്റെ കാലത്ത് അറേബിയയില്‍ ഭൂമി പരന്നതെന്നു അറിവില്ലായിരുന്നു എന്നാണു. ആദ്യമായി പറയേണ്ടത് ഇവിടെ പറഞ്ഞ ഖലീഫ അല്‍ മാമും ഇബ്ന്‍ തായിമയും എല്ലാം ഖുറാന്‍ ഇറങ്ങിയ ശേഷം ജീവിച്ചവരാന്. ഇവിടെ പറഞ്ഞ പോലെ പലയിടത്തും ഭൂമി ഉരുണ്ടതെന്നു മുമ്പേ അറിയുമായിരുന്നില്ലെങ്കിലും മുഹമ്മദിന്റെ സമയത്ത് ആരെബിയിലോട്ടു ടോളമിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപെട്ടിരുന്നില്ല. അവിടെയത് അറിയുകയും ഇല്ലായിരുന്നു. അതിനു തെളിവായി ആദ്യമായി ഇറങ്ങിയ തഫ്സീറില്‍ ഒന്നായ തബരിയുടെ തഫ്സീര്‍ നോക്കിയാല്‍ മതി. തബരി ഖുറാനിലെ ഒരു വരി തന്നെ ശിയാകളുടെയും മറ്റും വ്യാഖ്യാനം കൂട്ടാതെ തന്നെ ഇരുപതോളം വ്യാഖ്യാനങ്ങള്‍ രേഖപെടുത്തിയിട്ടുണ്ട്‌.  അവയില്‍ ഒന്നും തന്നെ ഉരുണ്ട ഭൂമിയെ പറ്റി പറഞ്ഞട്ടില്ല. മാത്രമല്ല പിന്നീടു ഭൂമി ഉരുണ്ടതെന്നു വ്യക്തമായ കാലത്ത് എഴുതിയ ജലാജൈനിയുടെ തഫ്സീറില്‍ ഉരുണ്ട ഭൂമി ഖുരാനികം അല്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. 


* تفسير Tafsir al-Jalalayn 
{ وَإِلَى ٱلأَرْضِ كَيْفَ سُطِحَتْ }

And the earth, how it was laid out flat?, and thus infer from this the power of God, exalted be He, and His Oneness? The commencing with the [mention of] camels is because they are closer in contact with it [the earth] than any other [animal]. As for His words sutihat, ‘laid out flat’, this on a literal reading suggests that the earth is flat, which is the opinion of most of the scholars of the [revealed] Law, and not a sphere as astronomers (ahl al-hay’a) have it, even if this [latter] does not contradict any of the pillars of the Law.
http://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=74&tSoraNo=88&tAyahNo=20&tDisplay=yes&UserProfile=0&LanguageId=2

Subair responded on January 21, 2013 at 3:45 AM #

 >>ചരിത്രത്തില്‍ നിന്നും ആദ്യം പടികേണ്ടത് മുഹമ്മദിന്റെ കാലത്ത് അറേബിയയില്‍ ഭൂമി പരന്നതെന്നു അറിവില്ലായിരുന്നു എന്നാണു<<

കീര്‍ത്തി അതെങ്ങിനെയാ മനസ്സിലാക്കിയത്‌ ?


>>ആദ്യമായി പറയേണ്ടത് ഇവിടെ പറഞ്ഞ ഖലീഫ അല്‍ മാമും ഇബ്ന്‍ തായിമയും എല്ലാം ഖുറാന്‍ ഇറങ്ങിയ ശേഷം ജീവിച്ചവരാന്<<

ശരിയാണ്.

>>ഇവിടെ പറഞ്ഞ പോലെ പലയിടത്തും ഭൂമി ഉരുണ്ടതെന്നു മുമ്പേ അറിയുമായിരുന്നില്ലെങ്കിലും മുഹമ്മദിന്റെ സമയത്ത് ആരെബിയിലോട്ടു ടോളമിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപെട്ടിരുന്നില്ല. അവിടെയത് അറിയുകയും ഇല്ലായിരുന്നു. അതിനു തെളിവായി ആദ്യമായി ഇറങ്ങിയ തഫ്സീറില്‍ ഒന്നായ തബരിയുടെ തഫ്സീര്‍ നോക്കിയാല്‍ മതി.<<


ആ ഹാ അത് കൊള്ളാമല്ലോ.  ത്വബരി ജീവിച്ചത് ഖുര്‍ആന്‍ ഇറങ്ങിയതിനു മുമ്പായിരുന്നോ ? താങ്കള്‍ ഇതൊക്കെ എവിടെ നിന്നാ കോപ്പി പേസ്റ്റ്‌ ചെയ്തത് ?


കീര്‍ത്തി, ത്വബരി CE 923, മരണപ്പെട്ട പണ്ഡിതനാണ്.  ഖുര്‍ആന്‍ ഇറങ്ങിയതിനു ശേഷം മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് ജീവിച്ച പണ്ഡിതനെയാണ്,  ഖലീഫ മാമൂനും അല്‍-ബിരൂനിയും ഒക്കെ ഖുറാന് ശേഷം ജീവിച്ചിരുന്ന വരാണ് എന്നും പറഞ്ഞു തള്ളിയതിന് ശേഷം താങ്കള്‍ ഉദ്ധരിക്കുന്നത്.  ത്വബരിക്കും ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ്, അതായത് 830 AD ല്‍ ആണ് ഇസ്ലാമിക രാഷ്രത്തിന്‍റെ ഖലീഫ ഭൂമിയുടെ ചുറ്റളവ് കണക്ക്ക്കൂട്ടാന്‍ വേണ്ടിയുള്ള ഉദ്യമത്തിന് മുതിരുന്നത്. ഭൂമിയുടെ ഗോളാകൃതി ആകൃതി അവരെ സംബന്ധിടത്തോളം ഒരു അനിഷേധ്യ സത്യമായിരിക്കാതെ അതിന്‍റെ ചുറ്റളവ് കണക്കാന്‍ ഒരുങ്ങുമോ ? ,മധ്യ കാലഘട്ടത്തില്‍ ശാസ്ത്രം, പ്രത്യേകിച്ചും ഗോളശാസ്ത്രം, കൈകാര്യം ചെയ്തിരുന്നത് മുസ്ലിംകള്‍ ആയിരുന്നിട്ടും, മുസ്ലിം ലോകത്ത്‌ ഭൂമിയുടെ ആകൃതിയെ ക്കുറിച്ച് ഒരു ഒരു തര്‍ക്കവും ഉടലെടുതിട്ടില്ല എന്നത് മാത്രം മതി ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് ഖുര്‍ആന്‍ വിരുദ്ധമാണ് എന്ന് ആദ്യകാല മുസ്ലിംകള്‍ നസ്സിലാക്കിയിട്ടില്ല എന്ന് തെളിയിക്കാന്‍. മധ്യകാലത്ത്‌ ശാസ്ത്രവും ക്രൈസ്തവ സഭയും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ ഓര്‍ത്ത്‌ താരതമ്യത്തിനു എടുക്കാം.

ഇനി ത്വബരി എന്താണ് എഴുതിയത എന്ന് കോപ്പി പേസ്റ്റ്‌ ചെയ്തു വെക്കുന്നതിന് മുമ്പ് വായിച്ചു നോക്കിയോ ?

"As for His words sutihat, ‘laid out flat’, this on a literal reading suggests that the earth is flat, which is the opinion of most of the scholars of the [revealed] Law, and not a sphere as astronomers (ahl al-hay’a) have it, even if this [latter] does not contradict any of the pillars of the Law."

ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് ഖുറാനിന് എതിരല്ല എന്നാണു താങ്കള്‍ തെന്നെ വലിയ കാര്യമായി ഉദ്ധരിച്ച ത്വബരി പറയുന്നത്.
ജലാലൈനി, ഇവര്‍ ജീവിച്ചത് ഏത്‌ കാലത്താണ് എന്ന് വല്ല ഐഡിയും ഉണ്ടോ ?

Subair responded on January 21, 2013 at 3:49 AM #

 >>ചരിത്രത്തില്‍ നിന്നും ആദ്യം പടികേണ്ടത് മുഹമ്മദിന്റെ കാലത്ത്
അറേബിയയില്‍ ഭൂമി പരന്നതെന്നു അറിവില്ലായിരുന്നു എന്നാണു<<

കീര്‍ത്തി അതെങ്ങിനെയാ മനസ്സിലാക്കിയത്‌ ?


>>ആദ്യമായി പറയേണ്ടത് ഇവിടെ പറഞ്ഞ ഖലീഫ അല്‍ മാമും ഇബ്ന്‍ തായിമയും എല്ലാം ഖുറാന്‍ ഇറങ്ങിയ ശേഷം ജീവിച്ചവരാന്<<


ശരിയാണ്.


>>ഇവിടെ പറഞ്ഞ പോലെ പലയിടത്തും ഭൂമി ഉരുണ്ടതെന്നു മുമ്പേ
അറിയുമായിരുന്നില്ലെങ്കിലും മുഹമ്മദിന്റെ സമയത്ത് ആരെബിയിലോട്ടു ടോളമിയുടെ
കൃതികള്‍ വിവര്‍ത്തനം ചെയ്യപെട്ടിരുന്നില്ല. അവിടെയത് അറിയുകയും
ഇല്ലായിരുന്നു. അതിനു തെളിവായി ആദ്യമായി ഇറങ്ങിയ തഫ്സീറില്‍ ഒന്നായ
തബരിയുടെ തഫ്സീര്‍ നോക്കിയാല്‍ മതി.<<


ആ ഹാ അത് കൊള്ളാമല്ലോ.  ത്വബരി ജീവിച്ചത് ഖുര്‍ആന്‍ ഇറങ്ങിയതിനു
മുമ്പായിരുന്നോ ? താങ്കള്‍ ഇതൊക്കെ എവിടെ നിന്നാ കോപ്പി പേസ്റ്റ്‌ ചെയ്തത് ?


കീര്‍ത്തി, ത്വബരി CE 923, മരണപ്പെട്ട പണ്ഡിതനാണ്.  ഖുര്‍ആന്‍
ഇറങ്ങിയതിനു ശേഷം മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് ജീവിച്ച പണ്ഡിതനെയാണ്,  ഖലീഫ
മാമൂനും അല്‍-ബിരൂനിയും ഒക്കെ ഖുറാന് ശേഷം ജീവിച്ചിരുന്ന വരാണ് എന്നും
പറഞ്ഞു തള്ളിയതിന് ശേഷം താങ്കള്‍ ഉദ്ധരിക്കുന്നത്.  ത്വബരിക്കും ഏകദേശം ഒരു
നൂറ്റാണ്ടു മുമ്പ്, അതായത് 830 AD ല്‍ ആണ് ഇസ്ലാമിക രാഷ്രത്തിന്‍റെ ഖലീഫ
ഭൂമിയുടെ ചുറ്റളവ് കണക്ക്ക്കൂട്ടാന്‍ വേണ്ടിയുള്ള ഉദ്യമത്തിന് മുതിരുന്നത്.
ഭൂമിയുടെ ഗോളാകൃതി ആകൃതി അവരെ സംബന്ധിടത്തോളം ഒരു അനിഷേധ്യ
സത്യമായിരിക്കാതെ അതിന്‍റെ ചുറ്റളവ് കണക്കാന്‍ ഒരുങ്ങുമോ ? ,മധ്യ
കാലഘട്ടത്തില്‍ ശാസ്ത്രം, പ്രത്യേകിച്ചും ഗോളശാസ്ത്രം, കൈകാര്യം
ചെയ്തിരുന്നത് മുസ്ലിംകള്‍ ആയിരുന്നിട്ടും, മുസ്ലിം ലോകത്ത്‌ ഭൂമിയുടെ
ആകൃതിയെ ക്കുറിച്ച് ഒരു ഒരു തര്‍ക്കവും ഉടലെടുതിട്ടില്ല എന്നത് മാത്രം മതി
ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് ഖുര്‍ആന്‍ വിരുദ്ധമാണ് എന്ന് ആദ്യകാല
മുസ്ലിംകള്‍ നസ്സിലാക്കിയിട്ടില്ല എന്ന് തെളിയിക്കാന്‍. മധ്യകാലത്ത്‌
ശാസ്ത്രവും ക്രൈസ്തവ സഭയും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ ഓര്‍ത്ത്‌
താരതമ്യത്തിനു എടുക്കാം.


ഇനി ത്വബരി എന്താണ് എഴുതിയത എന്ന് കോപ്പി പേസ്റ്റ്‌ ചെയ്തു വെക്കുന്നതിന് മുമ്പ് വായിച്ചു നോക്കിയോ ?


"As for His words sutihat, ‘laid out flat’, this on a literal reading
suggests that the earth is flat, which is the opinion of most of the
scholars of the [revealed] Law, and not a sphere as astronomers (ahl
al-hay’a) have it, even if this [latter] does not contradict any of the
pillars of the Law."


ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് ഖുറാനിന് എതിരല്ല എന്നാണു താങ്കള്‍ തെന്നെ വലിയ കാര്യമായി ഉദ്ധരിച്ച ത്വബരി പറയുന്നത്. ജലാലൈനി, ഇവര്‍ ജീവിച്ചത് ഏത്‌ കാലത്താണ് എന്ന് വല്ല ഐഡിയും ഉണ്ടോ ?

Subair responded on February 19, 2013 at 1:34 PM #

>>ചരിത്രത്തില്‍ നിന്നും ആദ്യം പടികേണ്ടത് മുഹമ്മദിന്റെ കാലത്ത് അറേബിയയില്‍ ഭൂമി പരന്നതെന്നു അറിവില്ലായിരുന്നു എന്നാണു<<

കീര്‍ത്തി അതെങ്ങിനെയാ മനസ്സിലാക്കിയത്‌ ?

ഖുറാന്‍ തന്നെ തെളിവല്ലേ ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി ആയ മുഹമ്മദിന്റെ ഖുറാനില്‍ അതുണ്ടാകേണ്ടത് അല്ലെ. ഇനി കാര്യത്തിലോട്ടു വന്നാല്‍ ഭൂമി ഉരുണ്ടതെന്ന അറിവ് അറേബിയയില്‍ വന്നത് ടോലെമിയുടെ അല്മാജെസ്ട്ടിന്റെ പരിഭാഷ അറബിയില്‍ വന്നത് മുഹമ്മദിനു ശേഷം ആണെന്നതിന് ചരിത്രം ആണ്   
The first translations into Arabic were made in the 9th century, with two separate efforts, one sponsored by the caliph Al-Ma'mun. Sahl ibn Bishr is thought to be the first Arabic translator. (വികീപീടിയ http://en.wikipedia.org/wiki/Almagest ) 

 ത്വബരി ജീവിച്ചത് ഖുര്‍ആന്‍ ഇറങ്ങിയതിനു മുമ്പായിരുന്നോ ?
>> ഞാന്‍ അങ്ങനെ പറഞ്ഞോ. ഒരു ആദ്യമായി രചികപെട്ട തഫ്സീറില്‍ ഒന്ന് എന്നെല്ല പറഞ്ഞുള്ളൂ. തബരിയുടെ തഫ്സീറില്‍ നിരപാകിയ ഒരു സ്ഥലം എന്നാണു 2:22 ഇല്‍ ഉപയോഗിച്ച മേഹിദ് എന്ന വാകിന്റെ അര്‍ഥം ആയി പറഞ്ഞിട്ടുള്ളത്. ഉരുണ്ട ഭൂമിയെ പറ്റിയുള്ള ഒരൊറ്റ അക്ഷരം തബരിയുടെ തഫ്സീറില്‍ ഇല്ല. സുരത്തുല്‍ ഖലത്തിലെ നൂന്‍ എന്നത് ഒരു തിമിങ്ങലം ആണെന്നും, ഭൂമിയെ അതിന്റെ പുറത്തു പരത്തി ഇട്ടിരിക്കുക ആണെന്നും ആധികാരിക തഫ്സീരുകളില്‍ ഉണ്ട്.

ഇനി ത്വബരി എന്താണ് എഴുതിയത എന്ന് കോപ്പി പേസ്റ്റ്‌ ചെയ്തു വെക്കുന്നതിന് മുമ്പ് വായിച്ചു നോക്കിയോ ?
>> കോപി പേസ്റ്റ് ചെയ്യുന്നതിന് മുമ്പത് വായിച്ചോ. അത് ജലാജൈനിയുടെ തഫ്സീര്‍ ആണ്. തബരിയുടെ അല്ല. 

ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് ഖുറാനിന് എതിരല്ല എന്നാണു താങ്കള്‍ തെന്നെ വലിയ കാര്യമായി ഉദ്ധരിച്ച ത്വബരി പറയുന്നത്.
>> ഇത് തബരിയുടെ തഫ്സീര്‍ അല്ലെന്നു കോപി പേസ്റ്റ് ചെയ്യും മുമ്പ് വായിച്ചില്ല എന്നറിയാം. അവിടെ പറഞ്ഞിരികുന്നത് ഉരുണ്ടതു ആണെങ്കില്‍ നിയമങ്ങളക് എതിരാകില്ല എന്നാണു. അതായത് അവ അറിയാമല്ലോ 

താങ്കള്‍ പറഞ്ഞ ജലാലൈനി, ജീവിച്ചത് ഏത്‌ കാലത്താണ് എന്ന് വല്ല ഐഡിയും ഉണ്ടോ ?
>> ഗൂഗിള്‍. ഡോട്ട്. കോം എന്നൊരു സൈറ്റ് ഉള്ളതിനാല്‍ തീര്‍ച്ചയായും ഉണ്ട് 

Subair responded on February 20, 2013 at 12:46 AM #

>> 2:22 ഇല്‍ ഉപയോഗിച്ച മേഹിദ് എന്ന വാകിന്റെ അര്‍ഥം ആയി പറഞ്ഞിട്ടുള്ളത്.<<

കീര്‍ത്തി, 2:22ല്‍ ഉപയോഗിച്ച ആ "മേഹിദ്‌" എന്ന വാക്ക്, ആ സൂക്തത്തില്‍ ഒന്ന് ഹൈലൈറ്റ്‌ ചെയ്ത   കാണിച്ചു തന്നെ. എന്നിട്ടാകാം ബാക്കി തര്‍ക്കം.

ഗൂഗിളും വെച്ച്, കോപി-പേസ്റ്റ്‌  തര്‍ക്കത്തിന് വരുന്നത് കൊള്ളാം, പക്ഷെ നേരെ ചൊവ്വേ കോപി-പേസ്റ്റ്‌ ചെയ്യാനുള്ള കഴിവ് പോലുമില്ലാത്തവരും ആയി തര്‍ക്കിച്ചിരിക്കാന്‍ എനിക്കിപ്പോ സമയമില്ല.

Anonymous responded on February 19, 2022 at 11:20 AM #

On casino slot machines, you win more when you play
On casino slot machines, you getlovebackbangalibaba.com win more when you play baccarat games. From gambling to gambling to slots and bingo, 마리나 베이 샌즈 카지노 you 모바일 바카라 can find 메리트 카지노 먹튀 everything 온 카지노 먹튀 you need to keep

Post a Comment